Current Date

Search
Close this search box.
Search
Close this search box.

പൗരത്വ ബില്‍: അസമില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ റാലി

ഗുവാഹട്ടി: അസമിലെ പൗരത്വ ബില്ലിനെതിരെ വിദ്യാര്‍ത്ഥികളുടെ ജനകീയ പ്രതിഷേധം. ആള്‍ ആസാം സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പൗരത്വ ഭേദഗദി ബില്‍ നടപ്പാക്കുന്നതിന് മുന്നോടിയായാണ് പ്രതിഷേധം ശക്തമാക്കിയത്.

ബില്‍ പ്രകാരം 1995ലെ നിയമത്തിലൂടെ ആറു വര്‍ഷം ഇന്ത്യയില്‍ കഴിയുന്ന മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളായ പാകിസ്താന്‍,അഫ്ഗാനിസ്സ്ഥാന്‍,ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഹിന്ദു,ബുദ്ധ,സിഖ്,ജൈന,പാഴ്‌സി വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. എന്നാല്‍ മുസ്ലിംകള്‍ ബില്ലിന് പുറത്താണ്. ഇതോടെ ലക്ഷക്കണക്കിന് മുസ്ലിംകളെ ദേശമില്ലാത്തവരാക്കി ചിത്രീകരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വിദ്യാര്‍ത്ഥി നേതാക്കള്‍ കുറ്റപ്പെടുത്തി. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് വിദ്യാര്‍ത്ഥികള്‍ നിവേദനം നല്‍കും. ബില്‍ നേരത്തെ ലേക്‌സഭയില്‍ പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭയില്‍ പാസിക്കിയിരുന്നില്ല.

Related Articles