Current Date

Search
Close this search box.
Search
Close this search box.

പൗരത്വഭേദഗതി നിയമം ഇപ്പോഴും തയാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം ഇപ്പോഴും തയാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2019 ഡിസംബറില്‍ പാര്‍ലമെന്റില്‍ പാസാക്കിയ നിയമം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്ന് വിവരാവകാശ രേഖക്കുള്ള മറുപടിയായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. ദി ഹിന്ദുവാണ് കഴിഞ്ഞ ദിവസം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

നിയമത്തിനായുള്ള നയങ്ങള്‍ രൂപപ്പെടുത്തുന്നത് എവിടെ വരെ എത്തി എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രാലയം. 2019ലെ പൗരത്വ ഭേദഗതി നിയമപ്രകാരമുളള ചട്ടങ്ങള്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണ് എന്നാണ് ഇപ്പോള്‍ അറിയിക്കാനാവുക- വിദേശ പൗരത്വ വിഭാഗം ഡയറക്ടര്‍ ബി.സി ജോഷി വിവരാവകാശ രേഖയിലൂടെ അറിയിച്ചു.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഒരു കത്തും തന്റെ ഓഫീസ് പാര്‍ലമെന്റ് കമ്മിറ്റിക്ക് അയച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സി എ എയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ രൂപീകരിക്കുന്നതിലെ കാലതാമസത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം ഇതുവരെ പാര്‍ലമെന്റിനെ അറിയിച്ചിട്ടില്ലെന്ന് നേരത്തെ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related Articles