Current Date

Search
Close this search box.
Search
Close this search box.

‘പ്രതിഷേധം നടത്താനുള്ള അനുമതിയുടെ നിയമങ്ങളറിയാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ട്’

ന്യൂഡല്‍ഹി: പ്രതിഷേധങ്ങള്‍ക്കും റാലികള്‍ക്കും അനുമതി നല്‍കാനോ നിരസിക്കാനോ സംസ്ഥാന പോലീസിന് അധികാരം നല്‍കുന്ന ചട്ടങ്ങള്‍ പൗരന്മാര്‍ക്ക് അറിയാന്‍ അവകാശമുണ്ടെന്ന് ഗുജറാത്ത് ഹൈക്കോടതി വിധിച്ചു. ഈ നിയമങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള വിവരാവകാശ നിയമപ്രകാരം (ആര്‍ടിഐ) അപേക്ഷ നിരസിച്ച സംസ്ഥാന പോലീസിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സ്വാതി ഗോസ്വാമി നല്‍കിയ കേസിലാണ് കോടതിയുടെ ഉത്തരവ്. ബാര്‍ ആന്‍ഡ് ബെഞ്ച് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അത്തരം നിയമങ്ങള്‍ പ്രസിദ്ധീകരിക്കാതിരിക്കുന്നത് വിവരാവകാശ നിയമത്തെ ”കൊല്ലുകയും തകര്‍ക്കുകയും ചെയ്യും” – ജനാധിപത്യത്തില്‍ സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിനാണിത് ഉണ്ടാക്കിയത്. ജസ്റ്റിസ് ബിരേന്‍ വൈഷ്ണവിന്റെ സിംഗിള്‍ ജഡ്ജി ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

ജനാധിപത്യത്തിന് അറിവുള്ള പൗരന്മാരും വിവരങ്ങളുടെ സുതാര്യതയും ആവശ്യമാണ്, ഇത് അതിന്റെ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണ്, കൂടാതെ അഴിമതി തടയുന്നതിനും ഗവണ്‍മെന്റുകളെയും അവയുടെ ഉപകരണങ്ങളെയും ഭരിക്കുന്നവരോട് ഉത്തരവാദിത്തത്തോടെ നിര്‍ത്തുകയും ചെയ്യും’ ??ഉത്തരവില്‍ പറയുന്നു.

ഹര്‍ജിക്കാരിയായ സ്വാതി ഗോസ്വാമി 2019 ഡിസംബര്‍ 29-ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) ‘സമാധാനപരമായ റാലി’ സംഘടിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഡിസംബര്‍ 28 ന്, ‘ക്രമസമാധാനത്തിന്റെയും ഗതാഗതക്കുരുക്കിന്റെയും കാരണത്താല്‍’ റാലി നടത്താന്‍ അനുമതി നിഷേധിച്ചതായി പോലീസ് അവരെ അറിയിക്കുകയായിരുന്നു. എന്നാല്‍ അവര്‍ റാലി നടത്തുകയും ഏതാനും മണിക്കൂറുകളോളം അവരെ തടങ്കലില്‍ വയ്ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് അവര്‍ കോടതിയെ സമീപിച്ചത്.

Related Articles