Current Date

Search
Close this search box.
Search
Close this search box.

മഹല്ല് പ്രതിനിധികള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു

കോഴിക്കോട്: സിജി മഹല്ല് ശാക്തീകരണ യജ്ഞം ‘സെയ്ജ്’ പദ്ധതിയുടെ ഭാഗമായി കേന്ദ്ര/സംസ്ഥാന സര്‍വ്വീസ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്,റെയില്‍വെ, പോലീസ്, പ്രതിരോധ സേന തുടങ്ങിയ എല്ലാവിധ സര്‍ക്കാര്‍ ജോലികള്‍, റിക്രൂട്ട്‌മെന്റ് ബോഡികള്‍, നിയമന രീതികള്‍ തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് മഹല്ല് പ്രതിനിധികള്‍ക്ക് അവബോധം നല്‍കുന്നതിനായി സെമിനാര്‍ സംഘടിപ്പിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഡെര്‍മറ്റോളജി വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ. ഇ എന്‍ അബ്ദുല്‍ ലത്തീഫ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സിജി റിസോഴ്‌സ് പേഴ്‌സണ്‍ റമീസ് പാറാല്‍ സെഷന്‍ നയിച്ചു. സിജി പ്രസിഡണ്ട് പി എ അബ്ദുല്‍ സലാം, ജനറല്‍ സെക്രട്ടറി ഡോ ഇസഡ് എ അഷ്‌റഫ്, പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ ജാഫര്‍ സാദിഖ് എന്നിവര്‍ സംസാരിച്ചു.

Related Articles