Current Date

Search
Close this search box.
Search
Close this search box.

ഖഷോഗിയെ കൊല്ലാന്‍ ഉത്തരവിട്ടത് സൗദി കിരീടാവകാശിയെന്ന് സി.ഐ.എ

bin salman.jpg

വാഷിങ്ടണ്‍: ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്താന്‍ ഉത്തരവിട്ടത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ സി.ഐ.എ (സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി). വെള്ളിയാഴ്ച യു.എസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സൗദി ഭരണകൂടത്തിന്റെ കണ്ടെത്തലുകളോട് തീര്‍ത്തും വൈരുദ്ധ്യമാണ് സി.ഐ.എയുടെ റിപ്പോര്‍ട്ടിലുള്ളത്. അതേസമയം, ബിന്‍ സല്‍മാന് കൊലപാതകത്തില്‍ പങ്കില്ല എന്നാണ് സൗദി ആവര്‍ത്തിച്ച് പറയുന്നത്.

വാഷിങ്ടണ്‍ പോസ്റ്റ് ആണ്് സി.ഐ.എയുടെ റിപ്പോര്‍ട്ട് ആദ്യമായി പുറത്തുവിട്ടത്. സി.ഐ.എയുടെ കണ്ടെത്തലില്‍ യു.എസ് ഉദ്യോഗസ്ഥര്‍ക്ക് കടുത്ത ആത്മവിശ്വാസമുണ്ട്. പശ്ചിമേഷ്യന്‍ മേഖലയില്‍ നിന്നും അമേരിക്കയുമായും ഡൊണാള്‍ഡ് ട്രംപുമായും അടുത്ത ബന്ധമുള്ള ബിന്‍ സല്‍മാനെ കൊലപാതകത്തില്‍ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കും. അതിനാല്‍ തന്നെ ബിന്‍ സല്‍മാന് കൊലപാതകവുമായി ബന്ധമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരാന്‍ കാലതാമസമെടുക്കുന്നുണ്ടെന്നും വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പേര് വെളിപ്പെടുത്താത്ത ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാഷിങ്ടണ്‍ പോസ്റ്റും അസോസിയേറ്റ് പ്രസും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, റിപ്പോര്‍ട്ടിന്റെ കൃത്യത സ്ഥീരീകരിച്ചിട്ടില്ല.

Related Articles