Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനികള്‍ ഇഫ്താര്‍ വിരുന്നിന് സഹായവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഗസ്സ സിറ്റി: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫലസ്തീനികള്‍ക്ക് സഹായവുമായി എത്തുന്ന വാര്‍ത്തകള്‍ നാം ഇടക്കിടെ കാണാറുള്ളത്. ഇസ്രായേലിന്റെ ബോംബിങ്ങില്‍ രൂക്ഷമായ പ്രതിസന്ധി അനുഭവിക്കുന്ന വിശുദ്ധ റമദാന്‍ മാസത്തില്‍ ഫലസ്തീന്‍ ജനതക്ക് 1.5 മില്ല്യണ്‍ യൂറോ സഹായം നല്‍കിയാണ് റൊണാള്‍ഡോ ഇത്തവണ ഏവരെയും ഞെട്ടിച്ചത്. റമദാനില്‍ നോമ്പ് തുറക്കും മറ്റു അവശ്യ സഹായങ്ങള്‍ക്കുമായാണ് ഫുട്‌ബോള്‍ ദൈവം ഇത്രയും വലിയ തുക സംഭാവന നല്‍കിയത്. കഴിഞ്ഞ ദിവസം 9 സ്‌പോര്‍ട്‌സ് പ്രോ എന്ന സ്‌പോര്‍ട്‌സ് വെബ്‌സൈറ്റാണ് ക്രിസ്റ്റ്യാനോയുടെ സഹായ വാര്‍ത്ത പുറത്ത് വിട്ടത്.

ഇസ്രായേല്‍ അധിനിവേശത്തിന്റെ ഇരയായ ഫലസ്തീനികള്‍ക്ക് വേണ്ടി ഇഫ്താര്‍ വിരുന്നിന് വേണ്ടി 1.5 മില്യണ്‍ യൂറോ നല്‍കുന്നു എന്നാണ് റിപ്പോര്‍ട്ട്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഫുട്‌ബോള്‍ ലോകം ഒന്നടങ്കം റൊണാള്‍ഡോയെ അഭിനന്ദിച്ച് രംഗത്തെത്തി. സോഷ്യല്‍ മീഡിയകളില്‍ റൊണോള്‍ഡോക്ക് നിറകൈയടിയും പിന്തുണയുമാണ് ലഭിക്കുന്നത്. നേരത്തെയും ഫലസ്തീനികള്‍ക്ക് വലിയ തുക റൊണാള്‍ഡോ സഹായമായി നല്‍കിയിരുന്നു.

Related Articles