Current Date

Search
Close this search box.
Search
Close this search box.

മതം മാറ്റാന്‍ ബൈബിള്‍ വിതരണമെന്നാരോപിച്ച് പുസ്തക മേളയില്‍ സ്റ്റാള്‍ അടിച്ചു തകര്‍ത്ത് സംഘ്പരിവാര്‍- വീഡിയോ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന ലോക പുസ്തക മേളയില്‍ ക്രിസ്ത്യന്‍ പ്രസാധകരുടെ സ്റ്റാള്‍ അടിച്ചു തകര്‍ത്ത് സംഘ്പരിവാര്‍. മേളക്കിടെ സൗജന്യമായി ബൈബിളിന്റെ പകര്‍പ്പുകള്‍ വിതരണം ചെയ്യുന്നതിനെ എതിര്‍ത്ത് രംഗത്തെത്തിയ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ജയ് ശ്രീറാം വിളികളോടെയാണ് ബുക്ക് സ്റ്റാള്‍ തകര്‍ത്തതെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഗിദിയോന്‍ ഇന്റര്‍നാഷണല്‍ എന്ന ക്രിസ്ത്യന്‍ എന്‍.ജി.ഒ ആണ് സ്റ്റാള്‍ നടത്തിവന്നിരുന്നത്. സോഷ്യല്‍ മീഡിയയിലെ വീഡിയോകളില്‍ പ്രതിഷേധക്കാര്‍ ‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’, ‘സൗജന്യ ബൈബിള്‍ ബന്ദ്്കരോ (സൗജന്യ ബൈബിളുകള്‍ നല്‍കുന്നത് നിര്‍ത്തുക)’ എന്നീ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതായി കാണാം.

https://twitter.com/i/status/1630993392795795456

മറ്റ് മതങ്ങളുടെ സൗജന്യ ഗ്രന്ഥങ്ങളും വിതരണം ചെയ്യുന്ന മറ്റ് സ്റ്റാളുകളും മേളയിലുണ്ടെന്നും തങ്ങള്‍ മാത്രമല്ല വിതരണം ചെയ്യുന്നതെന്നും പേര് വെളിപ്പെടുത്താത്ത ഒരു വളന്റിയര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

സൗജന്യമായി പുസ്തകങ്ങള്‍ നല്‍കി ആളുകളെ നിര്‍ബന്ധിച്ച് മതം മാറ്റുകയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. വഴിയാത്രക്കാര്‍ക്ക് സൗജന്യ പുസ്തകങ്ങള്‍ മാത്രമാണ് ഞങ്ങള്‍ വിതരണം ചെയ്യുന്നതെന്ന് ഞങ്ങള്‍ അവരോട് പറഞ്ഞെന്നും മറ്റു മതങ്ങളില്‍ നിന്നുള്ള ഗ്രന്ഥങ്ങളും ഇതുപോലെ സൗജന്യമായി നല്‍കുന്നുണ്ടെന്നും ഞങ്ങള്‍ അവരോട് പറഞ്ഞു, പക്ഷേ അവര്‍ കേട്ടില്ലെന്നും സ്റ്റാളിലുണ്ടായിരുന്ന പ്രവര്‍ത്തകന്‍ പറഞ്ഞു.

https://twitter.com/i/status/1630997129023074305

പ്രകടനക്കാര്‍ ഹനുമാന്‍ ചാലിസ പാരായണം ചെയ്യുകയും മുദ്രാവാക്യ വിളികളോടെയും മതപുസ്തകങ്ങളും പോസ്റ്ററുകളും വലിച്ചുകീറിയതായും അവര്‍ ആരോപിച്ചു.

 

Related Articles