NewsWorld Wide

ക്രൈസ്റ്റ് ചര്‍ച്ച് കൂട്ടക്കൊല: കുറ്റം നിഷേധിച്ച് പ്രതി

വെല്ലിങ്ടണ്‍: ന്യൂസ്‌ലാന്റിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ 51 പേരെ കൂട്ടക്കൊല നടത്തിയ സംഭവത്തിലെ പ്രതി ഓസട്രേലിയന്‍ വംശജനായ ബ്രന്റന്‍ ടാറന്റ് കോടതിയില്‍ കുറ്റം നിഷേധിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ രണ്ട് പള്ളികളില്‍ നടന്ന വെടിവെപ്പില്‍ അറസ്റ്റിലായ പ്രതിക്കു നേരെ കൂട്ടക്കൊലപാതക കുറ്റവും ഭീകരാക്രമണക്കുറ്റവും ചുമത്തിയിരുന്നു. കഴിഞ്ഞ ദിവസം വിചാരണക്കായി ക്രൈസ്റ്റ്ചര്‍ച്ച് ഹൈക്കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പ്രതി ഇരു കുറ്റവും നിഷേധിച്ചത്.

കനത്ത സുരക്ഷയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിചാരണ നടത്തിയത്. നിശബ്ദനായി ഇരിക്കുകയായിരുന്നു ബ്രന്റണ്‍. പ്രതിയുടെ അഭിഭാഷകന്‍ ഷെയ്ന്‍ ടെയ്റ്റ് ആണ് പ്രതി എല്ലാ കുറ്റങ്ങളും നിഷേധിക്കുന്നതായി വാദിച്ചത്. 92 കേസുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. മാര്‍ച്ച് 15ന് നടന്ന കൂട്ടക്കൊല പ്രതി ഫേസ്ബുക്കില്‍ ലൈവായി പോസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനായി ഒരുമിച്ചു കൂടിയ വിശ്വാസികള്‍ക്ക് നേരെ സെമി ഓട്ടോമാറ്റിക് തോക്കുമായി ഇരച്ചു കയറുകയും കൂട്ട വെടിവെപ്പ് നടത്തുകയുമായിരുന്നു. അടുത്ത വര്‍ഷം മേയി നാലിന് വിചാരണ ആരംഭിക്കുമെന്ന് ഹൈക്കോടതി ജഡ്ജി കാമറൂണ്‍ മാന്‍ഡര്‍ പറഞ്ഞു. ന്യൂസ്ലാന്റില്‍ ആദ്യമായാണ് തീവ്രവാദകേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

Facebook Comments
Show More
Close
Close