Current Date

Search
Close this search box.
Search
Close this search box.

ഉയിഗൂറുകളെ നിരീക്ഷിക്കാനായി ചൈന മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നു: റിപ്പോര്‍ട്ട്

ബീജിങ്: ഉയിഗൂര്‍ മുസ്‌ലിംകളെ നിരീക്ഷിക്കുന്നതിനായി ചൈനീസ് പൊലീസ് മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ചൈനയിലെ ന്യൂനപക്ഷ മുസ്‌ലിം വിഭാഗമായ ഉയിഗൂര്‍ വംശജരുടെ വിവര ശേഖരണം നടത്തുന്നതിന് കൂടിയാണ് പൊലിസ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതെന്ന് ആഗോള മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് (എച്ച്.ആര്‍.ഡബ്ല്യു) പറഞ്ഞു.

വ്യക്തികളുടെ മുഖം തിരിച്ചറിയാനുള്ള സംവിധാനം,ഉയരം,ഭാരം,മറ്റു തിരിച്ചറിയല്‍ സംവിധാനങ്ങള്‍ എന്നിവയാണ് ആപ്പ് വഴി ശേഖരിക്കുന്നത്. 36 വിഭാഗങ്ങളിലായി പെരുമാറ്റങ്ങളും ഇടപെടലുകളും അതിസൂക്ഷ്മമായി പഠനവിധേയമാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യാഴാഴ്ചയാണ് ഷിന്‍ജിയാങ് പ്രവിശ്യ അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. ഉയിഗൂര്‍ വംശത്തിന്റെ ജനസംഖ്യ നിയന്ത്രിക്കാനും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂറായി നിരീക്ഷിക്കാനുമാണ് പൊലിസ് ഉദ്ദേശിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles