Current Date

Search
Close this search box.
Search
Close this search box.

സൗദി, റഷ്യ, ചൈന യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിലേക്ക്

ജനീവ: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് ചേരാനായി സൗദി അറേബ്യ, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ രംഗത്ത്. 47 അംഗരാജ്യങ്ങളുള്ള കൗണ്‍സിലിലേക്ക് 15 സീറ്റുകളിലേക്കാണ് ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടത്തുന്നത്. 2021 ജനുവരി മുതല്‍ മൂന്ന് വര്‍ഷക്കാലത്തേക്കാണ് പുതിയ അംഗത്വം നല്‍കുക.

ചൈനക്കും സൗദിക്കും കൗണ്‍സിലില്‍ സീറ്റ് ലഭിക്കും എന്ന് ഉറപ്പാണ്. ചൈന 2019 വരെ കൗണ്‍സിലില്‍ ഉണ്ടായിരുന്നു. ഉയിഗൂര്‍ വംശജരോട് ചൈന സ്വീകരിച്ച നിലപാടും ഹോങ്കോങില്‍ ദേശീയ സുരക്ഷ നിയമം നടപ്പിലാക്കിയതും ചൈനയുടെ സീറ്റിനെ ബാധിച്ചിരുന്നു. തുടര്‍ന്ന് ഇപ്പോള്‍ വീണ്ടും സുരക്ഷ കൗണ്‍സിലിലേക്ക് മടങ്ങി വരവിന് ഒരുങ്ങുകയാണ് ഇരു രാജ്യങ്ങളും. ഇവര്‍ക്ക് മറ്റു യു.എന്‍ അംഗരാജ്യങ്ങളുടെ പിന്തുണയുണ്ടാകും.

അതേസമയം, ലോകത്ത് ഏറ്റവും മോശമായ രീതിയില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന രാജ്യങ്ങളാണ് ഇതെന്നും ഈ രാജ്യങ്ങള്‍ യു.എന്‍ ഏജന്‍സിയില്‍ ചേരാനുള്ള നീക്കം ആശങ്കയുളവാക്കുന്നതാണെന്നുമാണ് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

മനുഷ്യാവകാശ ലംഘനങ്ങളുടെ പരമ്പര തുടരുന് രാജ്യങ്ങള്‍ക്ക് മനുഷ്യാവകാശ കൗണ്‍സിലില്‍ സീറ്റുകള്‍ നല്‍കരുതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഡയറക്ടര്‍ ലൂയിസ് ഷാര്‍ബൊന്നെ പറഞ്ഞു.

 

Related Articles