Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാന് അടിയന്തിര സഹായം പ്രഖ്യാപിച്ച് ചൈന

ബെയ്ജിങ്: താലിബാന്‍ പുതിയ സര്‍ക്കാര്‍ അംഗങ്ങളെ പ്രഖ്യാപിച്ച സാഹചര്യത്തില്‍, വാക്‌സിന്‍ ഉള്‍പ്പെടെ 31 മില്യണ്‍ ഡോളറിന്റെ അടിയന്തിര സഹായം പ്രഖ്യാപിച്ച് ചൈന. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി അഫ്ഗാന്‍ അയല്‍രാജ്യങ്ങളായ പാക്കിസ്ഥാന്‍, ഇറാന്‍, തജിക്കിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, തുര്‍ക്കിമെനിസ്ഥാന്‍ വിദേശകാര്യ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചക്കിടെ ബുധനാഴ്ചയാണ് പ്രഖ്യാപനം നടത്തിയത്.

ധാന്യം, ശൈത്യകാല വസ്തുക്കള്‍, മരുന്നുകള്‍, മൂന്ന് മില്യണ്‍ കോവിഡ്-19 വാക്‌സിന്‍ ഡോസുകള്‍ ഉള്‍പ്പെടെ അടിയന്തിര സഹായം നല്‍കുമെന്ന് വാങ് പറഞ്ഞു. യുദ്ധ ഭൂമിയായ അഫ്ഗാന്റെ പുനര്‍നിര്‍മാണത്തില്‍ മുഖ്യ പങ്കാളി ചൈനയായിരിക്കുമെന്ന് താലിബാന്‍ ഈയിടെ പ്രഖ്യാപിച്ചിരുന്നു.

Related Articles