Current Date

Search
Close this search box.
Search
Close this search box.

സിറിയ: വിമതർക്കെതിരായ ആ​ക്രമണത്തിൽ നാല് കുട്ടികൾ മരിച്ചു

ദമസ്കസ്: രാജ്യത്തെ വടക്കുപടിഞ്ഞാറൻ മേഖലയിലെ അവസാന വിമതർക്കെതിരെ ഭരണകൂടം നടത്തിയ ബോംബാ​ക്രമണത്തിൽ നാല് കുട്ടികളുൾപ്പടെ ഏഴ് പേർ മരിച്ചതായി രക്ഷാപ്രവർത്തകർ അറിയിച്ചു. ഇദ്ലിബ് ന​ഗരത്തെയും, വടക്കും തെക്കുമുള്ള രണ്ട് ന​ഗരങ്ങളെയും ലക്ഷ്യംവെച്ചായിരുന്നു ആ​ക്രമണം. ഇദ്ലിബ് ന​ഗരത്തിൽ ആഴ്ചതോറും നടക്കുന്ന ചന്തക്ക് സമീപം ഷെൽ വന്നുപതിച്ചാണ് ഒരു കുട്ടി മരിച്ചതെന്ന് സിറിയൻ സിവിൽ ഡിഫിൻസ് അറിയിച്ചു.

ഇദ്ലിബിലെയും പരിസര പ്രദേശങ്ങളിലെയും ബോംബാക്രമണത്തിൽ പതിനേഴ് പേർക്ക് പരിക്കേറ്റതായി വൈറ്റ് ഹെൽമെറ്റ് എന്നറിയപ്പെടുന്ന സന്നദ്ധ രക്ഷാ വിഭാ​ഗം വക്താവ് അഹ്മദ് ശൈഖോ വ്യക്തമാക്കി.

Related Articles