Current Date

Search
Close this search box.
Search
Close this search box.

ഐ.എസിന്റെ പീഡനത്തിനിരയായവരുടെ കുട്ടികളെ സ്വീകരിക്കാന്‍ തയാറാകാതെ യസീദികള്‍

ബഗ്ദാദ്: ഐ.എസ് തീവ്രവാദികള്‍ തടവില്‍ പാര്‍പ്പിക്കവെ ലൈംഗിക പീഡനത്തിനിരയായവരെ സ്വീകരിക്കാന്‍ ഇറാഖിലെ യസീദികള്‍ തയാറാണെങ്കിലും അവര്‍ക്കുണ്ടായ മക്കളെ സ്വീകരിക്കാന്‍ ഇവര്‍ തയാറല്ല. ഇതുമൂലം നിരവധി കുട്ടികളാണ് അനാഥരും അഗതികളുമായി പുറന്തള്ളപ്പെടുന്നത്.

വടക്കന്‍ ഇറാഖിലെ യസീദി വിഭാഗമാണ് ഐ.എസിന്റെ തടവുകേന്ദ്രങ്ങളില്‍ നിന്നും മോചിതരായ സ്ത്രീകള്‍ക്ക് ലൈംഗിക പീഡനങ്ങളിലൂടെ ഉണ്ടായ കുട്ടികളെ സ്വീകരിക്കാന്‍ തയാറാകാത്തത്. ഇവരുടെ വിശ്വാസ പ്രകാരം കുട്ടിയുടെ പിതാവ് യസീദി വംശജന്‍ ആവണമെന്നും എങ്കില്‍ മാത്രമേ കുട്ടികളെ യസീദി വംശത്തില്‍പ്പെട്ടവരായി കണക്കാക്കാന്‍ സാധിക്കൂ എന്നുമാണ് സമുദായ നേതാക്കള്‍ പറയുന്നത്.

യസീദി ഉന്നത ആത്മീയ കൗണ്‍സില്‍ ആണ് കഴിഞ്ഞ ദിവസം ഇത്തരത്തില്‍ പ്രസ്താവന ഇറക്കിയത്. ഐ.എസ് തട്ടിക്കൊണ്ടുപോയവരെ സ്വീകരിക്കുമെന്നും എന്നാല്‍ ഭീകരര്‍ക്കുണ്ടായ കുട്ടികളെ സ്വീകരിക്കില്ലെന്നും മാതാവും പിതാവും യസീദിയായാല്‍ മാത്രമേ തങ്ങളുടെ വിഭാഗമായി കണക്കാക്കാന്‍ പറ്റൂ എന്നുമാണ് സുപ്രീം കൗണ്‍സില്‍ മേധാവികള്‍ പറയുന്നത്. നേരത്തെ വടക്കു പടിഞ്ഞാറന്‍ ഇറാഖിലെ സിന്‍ജര്‍ പ്രവിശ്യയില്‍ അഞ്ചു ലക്ഷത്തോളം യസീദികള്‍ ഉണ്ടായിരുന്നു. 2014ല്‍ മേഖല ഐ.എസ് പിടിച്ചെടുക്കുകയും നിരവധി യസീദകളെ കൊല്ലുകയും സ്ത്രീകളെ ലൈംഗീക അടിമകളാക്കി തടവില്‍ പാര്‍പ്പിക്കുകയുമായിരുന്നു.

Related Articles