Current Date

Search
Close this search box.
Search
Close this search box.

മുതിർന്ന ഫലസ്തീൻ നേതാവ് സാഇബ് അരീക്കാത്തിന് കോവി‍ഡ്

റാമല്ല: വളരെ കാലമായി ഫലസ്തീൻ മധ്യസ്ഥ ശ്രമത്തിന് ചുക്കാൻ പിടിക്കുന്ന സാഇബ് അരീക്കാത്തിന് കോവിഡ് സ്ഥിരീകരിച്ചു. ലോക വേദികളിലെ പ്രമുഖ ഫലസ്തീൻ നേതാവ് അരീക്കാത്തിന് കോവിഡ്- 19 ബാധിച്ചിരിക്കുന്നുവെന്ന് പി.എൽ.ഒ (Palestine Liberation Organization) എക്സിക്യൂട്ടീവ് കമ്മിറ്റി ട്വിറ്ററിൽ കുറിച്ചു.

വെസ്റ്റ് ബാങ്ക് ന​ഗരമായ അരീഹായിൽ തന്റെ വീട്ടിൽ ഐസലേഷനിലാണ് അരീക്കാത്ത്. അദ്ദേഹത്തിന് കോവിഡ് ലക്ഷണങ്ങൾ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 2012ൽ ഹൃദയാഘാതം, 2017ൽ ശ്വാസകോശം മാറ്റിവെക്കൽ എന്നിവ കാരണമായി സങ്കീർണത വർധിക്കാൻ സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Articles