Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ കുടിയേറ്റ സംഘത്തിന് 100 മില്യണ്‍ ഡോളര്‍ നല്‍കി ചെല്‍സി ഉടമ

മോസ്‌കോ: ഇസ്രായേല്‍ കുടിയേറ്റ നിര്‍മാണ സംഘടനക്ക് സാമ്പത്തിക സഹായവുമായി റഷ്യന്‍ ശതകോടീശ്വരനും ചെല്‍സി ഫുട്‌ബോള്‍ ടീമിന്റെ ഉടമയുമായ റോമന്‍ അബ്രാമോവിച്ച്. ഇത് തെളിയിക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അബ്രാമോവിച്ചിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഫുട്‌ബോള്‍ ആരാധകരും മനുഷ്യാവകാശപ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.

100 മില്യണിലധികം ഡോളര്‍ ആണ് തീവ്രവലതുപക്ഷ ഇസ്രായേല്‍ സംഘടനക്ക് അദ്ദേഹം സംഭാവനയായി നല്‍കിയത്. ജറൂസലേമിലെ ഫലസ്തീന്‍ കുടുംബങ്ങളെ അവിടെ നിന്ന് പുറത്താക്കുന്നതിനും മാറ്റിപ്പാര്‍പ്പിക്കുന്നതിനും മുന്‍കൈയെടുക്കുന്ന സംഘടനയാണിതെന്നാണ് ആരോപണം. സംഭാവന നല്‍കിയതിന്റെ ബാങ്ക് രേഖകളില്‍ നിന്നാണ് കുടിയേറ്റ കമ്പനിയുടെ വിവരങ്ങള്‍ ലഭിച്ചത്.

2000-2017 കാലത്ത് യു.എസ് അധികൃതരും ബാങ്കും തമ്മിലുള്ള റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. ബസ്ഫീഡ് ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ അബ്രാമോവിച്ചിന്റെ ഉടമസ്ഥതയിലുള്ള നാല് കമ്പനികള്‍ 100 മില്യണോളം ഡോളറുകള്‍ ഇലാദ് എന്ന തീവ്ര വലതുപക്ഷ ചായ്‌വുള്ള കമ്പനിക്ക് കൈമാറിയതിന്റെ രേഖകളാണ് ബസ്ഫീഡ് ന്യൂസ് പുറത്തുവിട്ടത്. ജറൂസലേമുമായുള്ള ഇസ്രായേലിന്റെ ചരിത്രപരമായ ബന്ധത്തിന് ശക്തി കൂട്ടുക എന്നതാണ് കുടിയേറ്റ സംഘടനയായ ഇലാദിന്റെ ലക്ഷ്യം.

നിരവധി ഫലസ്തീന്‍ കുടിയൊഴിപ്പിക്കലുകള്‍ക്ക് നേതൃത്വം നല്‍കിയ സംഘടനയാണിത്. 2005നും 2018നും ഇടയില്‍ സംഘടനയുടെ പകുതിയിലധികം പ്രവൃത്തികള്‍ക്കും അബ്രാമോവിച്ചിന്റെ നാല് കമ്പനികളാണ് ധനസഹായം നല്‍കിയതെന്നും ബി.ബി.സി ന്യൂസ് അറബികും റിപ്പോര്‍ട്ട് ചെയ്തു.

Related Articles