Current Date

Search
Close this search box.
Search
Close this search box.

ചാര്‍ട്ടഡ് വിമാന യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന: തീരുമാനം പിന്‍വലിക്കണമെന്ന് വെല്‍ഫെയര്‍ കേരള

കുവൈത്ത് സിറ്റി: ജൂണ്‍ 20ന് ശേഷം ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നാടണയുന്ന പ്രവാസികള്‍ക്ക് വിദേശത്തുനിന്നും കോവിഡ് പരിശോധന നടത്തണമെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ വെല്‍ഫെയര്‍ കേരള കുവൈത്ത് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പുതിയ തീരുമാനം പ്രവാസികളോടുള്ള കൊടും ക്രൂരതയാണ് . മാസങ്ങളോളം ജോലിയില്ലാതെയും വാടക നല്‍കാന്‍ സാധിക്കാതെയും വെറും കയ്യോടെ മടങ്ങുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തുവാനുള്ള അധികച്ചെലവ് അടിച്ചേല്‍പ്പിക്കുക വഴി പ്രവാസികളെ മഹാ ദുരിതത്തിലേക്ക് തള്ളിവിടുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്.

പ്രവാസികളുടെ സംഭാവനകളെ കുറിച്ചു വാതോരാതെ സംസാരിക്കുന്ന മുഖ്യമത്രിയുടെ നിലപാട് കേവലം വാചക കസര്‍ത്ത് മാത്രമാണെന്ന് വീണ്ടും തെളിയിക്കുകയാണ് ഈ പുതിയ തീരുമാനം. പ്രവാസികളോടുള്ള കേരള സര്‍ക്കാരിന്റെ വഞ്ചനാപരമായ നിലപാടാണ് ഇതില്‍നിന്നും വ്യക്തമാകുന്നത്. മഹാമാരിയില്‍ ജീവനും കൊണ്ട് അധിക നിരക്ക് നല്‍കിയാണെങ്കിലും ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ നാടണയാന്‍ ശ്രമിക്കുന്ന പ്രവാസികളോട് വിദേശത്ത് നിന്നും ടെസ്റ്റ് ചെയ്ത് വന്നാല്‍ മതി എന്ന തീരുമാനം ധിക്കാരപരമാണ്. മാനസികമായി പ്രവാസികള്‍ ഏറെ തളര്‍ന്നിരിക്കുന്ന ഈ സാഹചര്യത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദങ്ങളിലേക്കും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കുന്നതാണ് ഈ തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിക്കുകയും ടെസ്റ്റിനും മതിയായ ക്വാറന്റീനും സംവിധാനങ്ങള്‍ ഒരുക്കുകയാണ് വേണ്ടതെന്നും സര്‍ക്കാര്‍ നിലപാട് പിന്‍വലിക്കും വരെ പ്രവാസ ലോകത്ത് നിന്ന് ശക്തമായ പ്രതിഷേധം ഉയരണന്നും വെല്‍ഫെയര്‍ കേരള കുവൈത്ത് ആവശ്യപ്പെട്ടു.

Related Articles