Current Date

Search
Close this search box.
Search
Close this search box.

ബി.ജെ.പി വിരുദ്ധ മുന്നണിയില്‍ ചന്ദ്രശേഖര്‍ ആസാദും

ന്യൂഡല്‍ഹി: ബി.ജെ.പി വിരുദ്ധ വിശാല സഖ്യത്തില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും ചേരുന്നു. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി തിങ്കളാഴ്ച സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി പ്രസിഡന്റ് ഓം പ്രകാശ് രാജ്ഭറുമായി ആസാദ് കൂടിക്കാഴ്ച നടത്തി. 2022ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് വിവിധ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി ഭഗീദാരി സങ്കല്‍പ് മോര്‍ച്ച എന്ന പേരില്‍ ബി.ജെ.പി വിരുദ്ധ മുന്നണി രൂപീകരിക്കുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

‘ഒരു സഖ്യത്തിന് രാഷ്ട്രീയത്തില്‍ എല്ലായ്‌പ്പോഴും സാധ്യതകളുണ്ടെന്നും അതിന് എന്തും സംഭവിക്കാമെന്നും ഞാന്‍ പറയും’ കൂടിക്കാഴ്ച്ചക്കു ശേഷം ആസാദ് മാധ്യമങ്ങളോട് പറഞ്ഞു. ‘ശക്തമായ ഒരു മുന്നണിയിലൂടെ ബി.ജെ.പിയെ തടയിടുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. ഞങ്ങള്‍ക്ക് ആരുടെയെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ അത് ഞങ്ങള്‍ സ്വീകരിക്കും’ ആസാദ് പറഞ്ഞു. ദലിത് നേതാവ് കാശി റാമിനെ സ്വാഗതം ചെയ്യുന്നതായി രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ വഴി സ്വീകരിക്കുമെന്നും ആസാദ് കൂട്ടിച്ചേര്‍ത്തു.

രാജ്ഭറിന്റെ നേതൃത്വത്തില്‍ എട്ട് പാര്‍ട്ടികള്‍ ആണ് ബഗീദാരി സങ്കല്‍പ് മോര്‍ച്ചയില്‍ അണിചേര്‍ന്നത്. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും രാജ്ഭര്‍ പറഞ്ഞു.

Related Articles