Current Date

Search
Close this search box.
Search
Close this search box.

സീസിയുടെ വിവാദ അഭിമുഖം സി.ബി.സി സംപ്രേക്ഷണം ചെയ്തു

കൈറോ: ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുടെ വിവാദമായ അഭിമുഖം യു.എസ് നെറ്റ്‌വര്‍ക്ക്് പുറത്തുവിട്ടു. ഈജിപ്ത് സര്‍ക്കാറിന്റെ മുന്നറിയിപ്പ് മറികടന്നാണ് സംപ്രേക്ഷണം ചെയ്തത്. 60 മിനിറ്റുള്ള അന്വേഷണാത്മക ന്യൂസ് ഷോയില്‍ സിനായി പ്രവിശ്യയില്‍ ഇസ്രായേലുമായി തന്റെ ഈജിപ്ത് സൈന്യം സഹകരിക്കുന്നുണ്ടെന്ന് തുറന്ന് പറഞ്ഞിരുന്നു. ഇത് രാജ്യത്തിനകത്ത് ഏറെ വിവാദം സൃഷ്ടിച്ചതോടെയാണ് അഭിമുഖം പുറത്തുവിടരുതെന്ന് സി.ബി.സി ചാനലിനോട് ഈജിപ്ത് അധികൃതര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മുന്നറിയിപ്പ് ലംഘിച്ച് ചാനല്‍ അഭിമുഖം എയര്‍ ചെയ്യുകയാണുണ്ടായത്.

Related Articles