Current Date

Search
Close this search box.
Search
Close this search box.

ബുള്ളി ഭായി ആപ്പിനെതിരായ പോസ്റ്റ് ഷെയര്‍ ചെയ്തതിന് കേരള പൊലീസിന്റെ കേസ്

കോഴിക്കോട്: മുസ്ലിം സ്ത്രീകളെ വില്‍പനക്ക് എന്ന പേരിലുള്ള ബുള്ളി ഭായ് ആപ്പിനെതിരെ പോസ്റ്റ് ഷെയര്‍ ചെയ്തതിന് കേസെടുത്ത് കേരള പൊലിസും. കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി ഇ.പി ജാവിദിനെതിരെയാണ് 153 വകുപ്പ് പ്രകാരം കേരള പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബുള്ളി ഭായി ആപ്പിനെതിരെ ലാലി പി.എമ്മിന്റെ ഫേസ്ബുക്ക് പോസ്റ്റ് വാട്‌സാപില്‍ ഷെയര്‍ ചെയ്തു എന്നാരോപിച്ചാണ് കേസ്.

ലാലിയുടെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് വാട്‌സപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തതിന് കണ്ണൂര്‍ ശ്രീകണ്ഠാപുരം പോലീസാണ് ജാവിദിനെതിരെ കലാപാഹ്വാനത്തിന് സ്വമേധയാ കേസെടുത്തത്. യുവാവിനെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്ത് സ്റ്റേഷന്‍ ജാമ്യം നല്‍കി വിടുകയാണ് ചെയ്തത്. എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതേസമം, ആര്‍.എസ്.എസിനെതിരെ പോസ്റ്റിടുന്നവര്‍ക്കെതിരെ കേസ് നേരിടുന്നവര്‍ക്കായി വെല്‍ഫെയര്‍ പാര്‍ട്ടി ആരംഭിച്ച ഹെല്‍പ് ഡെസ്്കിന്റെ പോസ്റ്റര്‍ ഷെയര്‍ ചെയ്തതിന് മലപ്പുറം ജില്ലയില്‍ പോലീസ് ഒരാള്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്തതായും റിപ്പോര്‍ട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ നല്‍കിയ പോസ്റ്റര്‍ ഷെയര്‍ ചെയ്തതിനാണ് കേസ്.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles