Current Date

Search
Close this search box.
Search
Close this search box.

ഷര്‍ജീല്‍ ഉസ്മാനിക്കെതിരെ വീണ്ടും കേസ്

ന്യൂഡല്‍ഹി: പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭങ്ങളുടെ സമരനായകനായ ഷര്‍ജീല്‍ ഉസ്മാനിക്കെതിരെ വീണ്ടും കേസ് ചുമത്തി. മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ഇത്തവണത്തെ കേസ്. അലിഗര്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി നേതാവ് കൂടിയായ ഷര്‍ജീലിനെതിരെ മഹാരാഷ്ട്ര പൊലീസാണ് കേസെടുത്തത്.

ഹിന്ദു ജാഗരണ്‍ മഞ്ച് നേതാവ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസ്. ഷര്‍ജീല്‍ ഉസ്മാനി ട്വീറ്റുകളിലൂടെ ശ്രീരാമനെ അപമാനിച്ചു എന്നാരോപിച്ചാണ് അംബാദാസ് പരാതി നല്‍കിയത്. മതവികാരം വ്രണപ്പെടുത്തിയതിന് 295എ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ പൂനെ പൊലീസും ഷര്‍ജീലിനെതിരെ കേസെടുത്തിരുന്നു. എല്‍ഗാര്‍ പരിഷത് കോണ്‍ക്ലേവില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു കേസ്. ഇതേ പ്രസംഗത്തിന്റെ പേരില്‍ ലഖനൗ പൊലീസും ഷര്‍ജീലിനെതിരെ കേസെടുത്തിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ഡിസംബറില്‍ അലിഗര്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന പ്രതിഷേധത്തിന്റെ പേരില്‍ യു.പി പൊലീസ് നേരത്തെ ഷര്‍ജീലിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു.

Related Articles