Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാമോഫോബിയ വിരുദ്ധ ഉപദേശക; ചരിത്രം സൃഷ്ടിച്ച് കാനഡ

വാഷിങ്ടണ്‍: രാജ്യത്ത് വര്‍ധിച്ചുവരുന്ന ഇസ്ലാമോഫോബിയ തടയുന്നതിന്റെ ഭാഗമായി ഇസ്ലാമോഫോബിയ വിരുദ്ധ ഉപദേശകയെ നിയമിച്ച കനേഡിയന്‍ സര്‍ക്കാര്‍. രാജ്യത്ത് മുസ്ലിംകള്‍ നേരിടുന്ന വിദ്വേഷവും വിവേചനവും തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് സര്‍ക്കാര്‍ പ്രത്യേകമായി ഇത്തരം ഒരു പദവി കൊണ്ടുവന്നതെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റില്‍ ട്രൂഡോ പറഞ്ഞു. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും ആക്ിറ്റിവിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ അമീര്‍ അല്‍ഗവാബിയെയാണ് ഈ ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. ഇസ്ലാമോഫോബിയക്കെതിരായ തങ്ങളുടെ പോരാട്ടത്തിന്റെ സുപ്രധാന ചുവടുവെപ്പാണിത്- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

വ്യത്യസ്തതയാണ് കാനഡയുടെ ഏറ്റവും വലിയ ശക്തി. ഇവിടെ മുസ്ലിംകള്‍ക്ക് ഇസ്ലാമോഫോബിയ സുപരിചിതമാണ്. ഇവിടെ മത വിശ്വാസത്തിന്റെ പേരില്‍ ആരും വിവേചവും വിദ്വേഷവും നേരിടരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്- ട്രൂഡോ പറഞ്ഞു.

Related Articles