Current Date

Search
Close this search box.
Search
Close this search box.

കാനഡ: മുസ്‌ലിം ജീവകാരുണ്യ സംഘങ്ങളെ വേട്ടയാടുന്നുവെന്ന് ആരോപണം

ഒട്ടാവ: കാനഡയിലെ മുസ്‌ലിംകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനകളെയും മറ്റു ന്യൂനപക്ഷ ചാരിറ്റികളെയും വേട്ടയാടുന്നുവെന്ന ആരോപണങ്ങളില്‍ കനേഡിയന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. കാനഡയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘടനകളെ നിരന്തരം ഓഡിറ്റ് ചെയ്തും അവരുടെ ജീവകാരുണ്യ പദവികള്‍ റദ്ദാക്കിയും അധികൃതര്‍ പീഡിപ്പിക്കുന്നുവെന്നാണ് പ്രധാന ആക്ഷേപം.

സംഘടനകള്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും കൂടാതെ കനേഡിയന്‍ റവന്യൂ ഏജന്‍സി (CRA) അവര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നുവെന്ന് ഉറപ്പാക്കാന്‍ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും കനേഡിയന്‍ ടാക്‌സ് ഓംബുഡ്‌സ്മാന്‍ ഫ്രാന്‍കോയിന് ബൊയിലീ പറഞ്ഞു.

മുസ്ലീം ജീവകാരുണ്യ സംഘടനകളുടെ പദവി നീക്കം ചെയ്യാനുള്ള ടാക്‌സ് ഓഡിറ്റുകളുടെ അന്യായമായ നീക്കത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ജൂണില്‍ 130 സാമൂഹിക, ജീവകാരുണ്യ, മുസ്ലിം സംഘടനകള്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോക്ക് കത്തയച്ചിരുന്നു.

നടപടിയെടുക്കുന്നതിനുമുമ്പ്, പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആഴത്തില്‍ പഠിക്കാന്‍ ഞങ്ങള്‍ സമയം കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2008 മുതല്‍ 2015 വരെയുള്ള കണക്കനുസരിച്ച് ഓഡിറ്റിന് ശേഷം ജീവകാരുണ്യ പദവി റദ്ദാക്കിയ 75 ശതമാനം സംഘടനകളും മുസ്ലീങ്ങളുടെതാണെന്നാണ് റിപ്പോര്‍ട്ട്.

Related Articles