Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ അഭയാര്‍ത്ഥി പ്രശ്‌നം പരിഹരിക്കാന്‍ 70 മില്യണ്‍ ഡോളറുമായി കാനഡ

ഒട്ടാവ: ഫലസ്തീന്‍ അഭയാര്‍ത്ഥി പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി 70 മില്യണ്‍ ഡോളറിന്റെ സഹായഹസ്തവുമായി വടക്കേ അമേരിക്കന്‍ രാജ്യമായ കാനഡ. യു.എന്നിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിക്കാണ് കാനഡ സഹായം വാഗ്ദാനം ചെയ്തത്.

ഞങ്ങള്‍ പ്രഖ്യാപിച്ച സഹായം മൂന്ന് വര്‍ഷത്തിനുള്ളില്‍ വിതരണം ചെയ്യുമെന്നും ദുര്‍ബലരായ ഫലസ്തീന്‍ അഭയാര്‍ത്ഥികളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ ദൂരീകരിക്കാന്‍ ഇത് ഉപകരിക്കുമെന്നും കനേഡിയന്‍ അന്താരാഷ്ട്ര വികസന മന്ത്രി കരീന ഗൗള്‍ഡ് പറഞ്ഞു. വെസ്റ്റ് ബാങ്ക്, ഗസ്സ, സിറിയ, ലെബനാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ കഴിയുന്ന ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കാണ് സഹായം വിതരണം ചെയ്യുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എക്കാലത്തെയും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് യു.എന്‍ നേരിടുന്നതെന്ന് ഏജന്‍സിയുടെ മേധാവി കഴിഞ്ഞ മാസം മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് കാനഡ സഹായം പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി അമേരിക്ക അടക്കമുള്ള യു.എന്നിന് സംഭാവന നല്‍കുന്ന ദാതാക്കള്‍ ഫണ്ട് നല്‍കുന്നത് വിവിധ കാരണങ്ങള്‍ പറഞ്ഞ് നിര്‍ത്തലാക്കിയിരുന്നു. അതിനിടെയാണ് കാനഡയുടെ സഹായഹസ്തം.
United Nations Relief and Works Agency (UNRWA) എന്ന പേരിലാണ് യു.എന്നിന്റെ ഫലസ്തീന്‍ സഹായ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്.

Related Articles