Current Date

Search
Close this search box.
Search
Close this search box.

ജീവകാരുണ്യ സംഘടനയുടെ സംഭാവനകള്‍ ഉപയോഗിക്കുന്നത് ഇസ്രായേല്‍ സൈന്യത്തിന് വേണ്ടി

ഒട്ടാവ: കാനഡയില്‍ പ്രവര്‍ത്തിക്കുന്ന ജൂത ജീവകാരുണ്യ സംഘടനക്ക് ലഭിക്കുന്ന സംഭാവനകളെല്ലാം ഉപയോഗിക്കുന്നത് ഇസ്രായേല്‍ സൈനിക പദ്ധതിക്കു വേണ്ടിയെന്ന് റിപ്പോര്‍ട്ട്. കനേഡിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ ആണ് ചാരിറ്റി സംഘടനയുടെ ഇരട്ടത്താപ്പ് വെളിപ്പെടുത്തിയത്. കാനഡയിലെ നികുതി നിയങ്ങളും ചട്ടങ്ങളും വെട്ടിച്ചാണ് ജ്യൂവിഷ് നാഷണല്‍ ഫണ്ട് (ജെ.എന്‍.എഫ്) എന്ന സംഘടന ഇസ്രായേല്‍ സൈന്യത്തിന് വേണ്ടി ധനസമാഹരണം നടത്തുന്നത്.

കാനഡയിലെ തന്നെ വലിയതും ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നതുമായ ചാരിറ്റി സംഘടനായണ് ജെ.എന്‍.എഫ്. 2017 ഒക്ടോബറിലാണ് സംഘടനക്കു നേരെ പരാതിയുയര്‍ന്നത്. തുടര്‍ന്ന് കാനഡ റവന്യൂ ഏജന്‍സി നടത്തിയ ഓഡിറ്റിങ്ങിലാണ് ക്രമക്കേടും തുക വഴിമാറ്റുന്നതും ശ്രദ്ധയില്‍പെട്ടത്.

ഇസ്രായേലില്‍ സൈന്യത്തിനു വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് ഈ സംഭാവനകളും മറ്റു ഫണ്ടുകളും ഉപയോഗിക്കുന്നത് എന്നാണ് കണ്ടെത്തിയത്. കാട്ടു തീ മൂലം നശിച്ച വനപ്രദേശങ്ങുടെ പുനര്‍നിര്‍മാണത്തിനും ഈ ഫണ്ട് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കിലെ അനധികൃത നിര്‍മാണങ്ങള്‍ക്കും ഇത്തരം തുക ഉപയോഗിക്കുന്നുണ്ട്.

 

Related Articles