Current Date

Search
Close this search box.
Search
Close this search box.

കാമ്പസ് അലൈവ് പ്രചാരണ കാമ്പയിന് തുടക്കമായി

കോഴിക്കോട്: എസ്.ഐ.ഒ കേരളയുടെ കീഴില്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ചു വരുന്ന വെബ് മാസികയായ കാമ്പസ് അലൈവിന്റെ പ്രചാരണ കാമ്പയിന് തുടക്കമായി. പ്രസിദ്ധീകരണമാരംഭിച്ച് ഒരു പതിറ്റാണ്ടിലേക്ക് കടക്കുന്ന വേളയിലാണ് ‘പ്രതിവായനയുടെ ഒരു പതിറ്റാണ്ട് ‘ എന്ന തലക്കെട്ടില്‍ മാര്‍ച്ച് 15 മുതല്‍ 30 വരെ കാമ്പയിന്‍ നിശ്ചയിച്ചിരിക്കുന്നത്.

പ്രചാരണ കാമ്പയിന് തുടക്കം കുറിച്ച് കൊണ്ട് എസ്.ഐ.ഒ സംസ്ഥാന പി.ആര്‍ സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീന്‍ കാമ്പസ് അലൈവ് എഴുത്തുകളുടെ സമാഹാരപ്പതിപ്പും പുസ്തകോപഹാരവും കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ ഡയറക്ടറും മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി പ്രഫസറുമായ ഡോ.പി.സനല്‍ മോഹന് കൈമാറി. കാമ്പയിനോടനുബന്ധിച്ച് ക്രിയേറ്റീവ് റൈറ്റിങ് വര്‍ക്‌ഷോപ്പ്, ഓണ്‍ലൈന്‍ മാഗസിന്‍ എഡിറ്റര്‍മാരുടെ സംഗമം, പുസ്തക ചര്‍ച്ചകള്‍ തുടങ്ങിയ വ്യത്യസ്ത പരിപാടികള്‍ നടക്കുന്നതാണ്. വെബ് പേജ് ലിങ്ക് www.campusalive.in.

 

Related Articles