Current Date

Search
Close this search box.
Search
Close this search box.

കൊറോണ: പരിഭ്രാന്തിക്ക് ശേഷം കുവൈത്ത് ശാന്തമാകുന്നു

കുവൈത്ത് സിറ്റി: കൊറോണ വൈറസ് തടയുന്നതിന് വേണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികളെ തുടര്‍ന്ന് കുവൈത്ത് ശാന്തമാകുന്നു. പരിഭ്രാന്തിക്ക് ശേഷം പല പ്രദേശങ്ങളിലും ശാന്തമായ അന്തരീക്ഷമാണ് നിലവിലുള്ളത്. ഇത് ആയിരക്കണക്കിന് പൗരന്മാര്‍ക്കും, പ്രവാസികള്‍ക്കും ഭക്ഷണ വസ്തുക്കളും, ഉത്പന്നങ്ങളും വാങ്ങാനുള്ള സാഹചര്യം ഒരുക്കി.

സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ രണ്ടാഴ്ചത്തേക്ക് ഭരണകൂടം നിര്‍ത്തിവെച്ചിരിക്കുകയാണ്. മാര്‍ച്ച് 29ന് നിയന്ത്രണം അവസാനിക്കും. അതേസമയം, വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാനയാത്രകള്‍ നിര്‍ത്തിവെച്ചിരിക്കുന്നു. സിനിമ തിയറ്ററുകള്‍, ഭക്ഷണ ശാലകള്‍, വിവാഹ ഹാളുകള്‍  തുടങ്ങയിവ അടച്ചിരിക്കുകയാണ്. ഭക്ഷ്യവസ്തുക്കള്‍ രാജ്യത്ത് ലഭ്യമാണെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. വ്യവസായ-വ്യാപാര മന്ത്രി ഖാലിദ് റൗദാന്‍ വ്യാഴായ്ച ദേശീയ സഭയിലെ (National Assembly) പ്രതിനിധികളുമായുള്ള കൂടികാഴ്ചക്കിടയില്‍ രാജ്യത്തെ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയെ സംബന്ധിച്ച് ഉറപ്പുനല്‍കുകയും, അതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും വ്യക്തമാക്കിയിരുന്നു. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നത്. വൈറസ് ബാധ തടയുന്നതിന് മന്ത്രാലയത്തോട് സഹകരിക്കണമെന്നും ഖാലിദ് റൗദാന്‍ പറഞ്ഞു.

Related Articles