Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ രാഷ്ട്രീയത്തില്‍ ഹമാസിനെയും ഉള്‍പ്പെടുത്തണമെന്നാവശ്യം

ന്യൂയോര്‍ക്ക്: ഫലസ്തീന്റെ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് ഹമാസിനെയും ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി International Crisis Group (ICG) and the US/Middle East Project (USMEP) എന്നീ സംഘടനകള്‍ രംഗത്തുവന്നു. ഹമാസിനെതിരെ വിദേശ രാജ്യങ്ങള്‍ എടുത്ത നിലപാട് പുനപരിശോധിക്കണമെന്നും ഹമാസിനെ നിരോധിക്കുന്ന അവരുടെ നിലപാട് തിരുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.

ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് വേണ്ടി സംയുക്തമായി ചര്‍ച്ച നടത്തുന്ന സംഘടനകളാണ് അന്താരാഷ്ട്ര ക്രൈസിസ് ഗ്രൂപ്പും യു.എസ്.എം.ഇ.പിയും. ഹമാസിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കണമെന്ന് യു എസ്, യു എന്‍, ഇ യു, റഷ്യ തുടങ്ങിയ വന്‍ശക്തികളോട് സംഘടനകള്‍ ആവശ്യപ്പെട്ടു.

ഇസ്രയേലിനുള്ള അംഗീകാരം, അക്രമം ഉപേക്ഷിക്കുക, ഇസ്രായേലും ഫലസ്തീനികളും തമ്മിലുള്ള മുന്‍കാല കരാറുകളെല്ലാം അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഈ രാജ്യങ്ങളോട് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ഫലസ്തീനില്‍ ഐക്യസര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഹമാസിന്റെ പ്രാതിനിധ്യം സ്വീകരിക്കാനും വിദേശ ശക്തികളോട് സംഘടനകള്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

Related Articles