Current Date

Search
Close this search box.
Search
Close this search box.

കാലിക്കറ്റ് സര്‍വകലാശാല ചോദ്യപേപ്പറിലെ അപാകത പരിശോധിക്കണം: എം.എസ്.എം

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല ബുധനാഴ്ച നടത്തിയ അഫ്ദലുല്‍ ഉലമ പ്രിലിമിനറി ഫസ്റ്റ് ഇയര്‍ (പ്രൈവറ്റ് രജിസ്‌ട്രേഷന്‍) പരീക്ഷയിലെ കര്‍മ്മ ശാസ്ത്ര വിഷയത്തിലെ നൂറില്‍ 75 മാര്‍ക്കിന്റെയും ചോദ്യങ്ങള്‍ സിലബസിന് പുറത്തുനിന്നായത് വിദ്യാര്‍ഥികളെ വലച്ചുവെന്ന് എം.എസ്.എം ആരോപിച്ചു.

കോവിഡ് കാലത്ത് പരീക്ഷകള്‍ ലളിതമാക്കുക എന്ന യൂണിവേഴ്‌സിറ്റി നയത്തിന് വിരുദ്ധമാണിത്, ഈ അനാസ്ഥ വിദ്യാര്‍ത്ഥികളെ അത്യധികം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ആയതിനാല്‍ പരീക്ഷ പുനഃപരിശോധിക്കണമെന്നും എം.എസ്.എം ആവശ്യപ്പെട്ടു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍, പരീക്ഷാ കണ്‍ട്രോളര്‍, രജിസ്ട്രാര്‍ എന്നിവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് എം.എസ്.എം സംസ്ഥാന പ്രസിഡന്റ് ഷാഹിദ് മുസ്ലിം ഫാറൂഖി പരാതി നല്‍കി.

Related Articles