Current Date

Search
Close this search box.
Search
Close this search box.

പൗരത്വ ഭേദഗതി ബില്‍: കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രിം കോടതി നോട്ടിസ് അയച്ചു. കേന്ദ്ര സര്‍ക്കാര്‍ മൂന്നാഴ്ചക്കകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നിയമഭേദഗതി സ്റ്റേ ചെയ്തിട്ടില്ല. ജനുവരി 22ന് കേസ് സുപ്രിം കോടതി വീണ്ടും പരിഗണിക്കും. ബില്ലിനെതിരെ സമര്‍പ്പിച്ച് 59 ഹരജികളാണ് ബുധനാഴ്ച കോടതി പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ജസ്റ്റിസുമാരായ ബി.ആര്‍ ഗാവെ,സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികളില്‍ വാദം കേട്ടത്. പൗരത്വ ബില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരന്മാരെ വേര്‍തിരിക്കുന്നതും വിവേചനപരവുമാണെന്നാണ് ഹരജിക്കാര്‍ വാദിച്ചത്.

കോണ്‍ഗ്രസ്, സോളിഡാരിറ്റി യൂത്ത് മൂവ്മന്റ്,മുസ്ലിം ലീഗ്, സി.പി.എം, ഡി.എം.കെ തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്. കേരള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ടി.എന്‍. പ്രതാപന്‍ എം.പി, നടന്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടി, ഡി.വൈ.എഫ്.ഐ എന്നിവരും ഹരജി സമര്‍പ്പിച്ചിട്ടുണ്ട്.

Related Articles