Current Date

Search
Close this search box.
Search
Close this search box.

പൗരത്വ ഭേദഗതി: ഇടക്കാല ഉത്തരവും സ്റ്റേയുമില്ല

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിച്ചു. നിയമം സ്റ്റേ ചെയ്യാനോ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനും സുപ്രീം കോടതി തയാറായില്ല. നാലാഴ്ചക്കു ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കേന്ദ്രത്തിന് മറുപടി നല്‍കാന്‍ നാലാഴ്ച സമയമുണ്ടെന്നും കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റ്‌സ് എസ്.എ ബോബ്ഡയൊണ് ഉത്തരവിട്ടത്. പൗരത്വ നിയമത്തിനെതിരെയുള്ള ഹരജികള്‍ ഹൈക്കോടതികള്‍ പരിഗണിക്കരുത്. ഹര്‍ജികള്‍ വിപുലമായ ഭരണഘടന ബെഞ്ചിലേക്ക് വിടുന്നത് പിന്നീട് തീരുമാനിക്കും. അസമിലെ ഹര്‍ജികളും മറ്റ് ഹര്‍ജികളും വെവ്വേറെ പരിഗണിക്കണം. എല്ലാ ഹരജികളും കേന്ദ്രത്തിന് നല്‍കണം. അതിനു ശേഷം മാത്രമേ കേസില്‍ വാദവും ഉത്തരവും അതിനു ശേഷം മാത്രമേ തുടങ്ങാന്‍ സാധിക്കൂ എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Related Articles