Current Date

Search
Close this search box.
Search
Close this search box.

സി.എ.എ പ്രക്ഷോഭം: യു.പിയില്‍ മാത്രം 22 മരണം,833 അറസ്റ്റ്, 322 പേര്‍ ജയിലില്‍

ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തിയതിനിടെ ഉത്തര്‍പ്രദേശില്‍ മാത്രം കൊല്ലപ്പെട്ടത് 22 പേര്‍. 833 പേരെയാണ് ഇതിനോടകം അറസ്റ്റു ചെയ്തത്. ഇതില്‍ 322 പേര്‍ ഇപ്പോഴും ജയിലുകളിലാണ്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അലഹാബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സി.എ.എക്കെതിരെ ഡിസംബര്‍ 20,21 തീയതികളില്‍ നടന്ന പ്രക്ഷോഭത്തിനിടെ നടന്ന സംഘര്‍ഷത്തിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

561 പേര്‍ക്ക് ജാമ്യം ലഭിച്ചു. 322 പേര്‍ ഇപ്പോഴും ജയിലില്‍ തന്നെയാണ്- യു.പി ഗവര്‍ണ്‍മെന്റ് കൗണ്‍സല്‍ മനീഷ് ഗോയല്‍ കോടതിയെ അറിയിച്ചു. സംഘര്‍ഷത്തില്ഡ 45 പൊലിസ് ഉദ്യോഗസ്ഥര്‍ക്കും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റതായും 22 പേര്‍ കൊല്ലപ്പെടുകയു 83 പേര്‍ക്ക് പരുക്കേറ്റതായും മനീഷ് ഗോയല്‍ പറഞ്ഞു. ഹൈക്കോടതി ബെഞ്ചിലെ ചീഫ് ജസ്റ്റിസ് ഗോവിന്ദ മാതൂര്‍ ജസ്റ്റിസ് സിദ്ധാര്‍ത്ഥ് വര്‍മ എന്നിവര്‍ക്ക് മുമ്പാകെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പൊലിസ് നടപടിക്കെതിരെ നല്‍കിയ പരാതികള്‍ പരിശോധിക്കുന്നതിനിടെയാണ് കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

Related Articles