Current Date

Search
Close this search box.
Search
Close this search box.

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സി.എ.എ സമരക്കാരുടെ നിരാഹാരം

ന്യൂഡല്‍ഹി: കഴിഞ്ഞ ഒരു മാസത്തോളമായി തലസ്ഥാന നഗരിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് പൗരത്വ ഭേദഗതി വിരുദ്ധ സമരക്കാര്‍ നിരാഹാര സമരം നടത്തി. സി.എ.എ വിരുദ്ധ സമരത്തിന് ഒരു വര്‍ഷം പൂര്‍ത്തിയായ വേളയില്‍ കൂടിയാണ് കര്‍ഷക സമരത്തിന് പിന്തുണയുമായി ഒരു ദിവസത്തെ പ്രതീകാത്മക നിരാഹാര സമരം നടത്തിയത്. ബിഹാറിലെ ഗയയിലെ ശാന്തി നഗറിലാണ് നിരാഹാരം സമരം സംഘടിപ്പിച്ചത്.

2019 ഡിസംബര്‍ 29നായിരുന്നു ശാന്തി ബാഗില്‍ 84 ദിവസം നീണ്ടുനിന്ന ഐതിഹാസികമായ പൗരത്വ പ്രക്ഷോഭ സമരം നടന്നത്. എന്നാല്‍ കോവിഡ് കടന്നുവന്നതോടെ സമരം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. അതേസമയം, സര്‍ക്കാര്‍ സി.എ.എ, എന്‍.ആര്‍.സി നടപടികളുമായി മുന്നോട്ടുപോകുകയാണെങ്കില്‍ ശാന്തിബാഗില്‍ പ്രതിഷേധ സമരം പുനരാരംഭിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.

കര്‍ഷകരുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവും പിന്തുണയും അര്‍പ്പിച്ചാണ് ഒരു ദിവസം ഉപവാസമിരുന്നതെന്ന് സമരസമിതി കണ്‍വീനര്‍ ഉമൈര്‍ ഖാന്‍ അലിയാസ് പറഞ്ഞു. സംവിധാന്‍ ബച്ചാവോ മോര്‍ച്ച എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സി.എ.എ വിരുദ്ധ സമരം സംഘടിപ്പിച്ചിരുന്നത്.

Related Articles