Current Date

Search
Close this search box.
Search
Close this search box.

സി.എ.എ വിരുദ്ധ പ്രക്ഷോഭകരെ രാജ്യദ്രോഹികളെന്ന് വിളിക്കാനാവില്ല: ബോംബെ ഹൈക്കോടതി

മുംബൈ: രാജ്യത്ത് പൗരത്വ ഭേദഗതി നിയത്തിനെതിരെ സമാധാനപരമായ രീതിയില്‍ സമരം ചെയ്യുന്നവരെ രാജ്യദ്രോഹികളെന്നോ ദേശവിരുദ്ധരെന്നോ വിളിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ പൗരത്വ നിയമത്തിനെതിരെ സമരം ചെയ്യാന്‍ പൊലിസ് അനുവദിക്കുന്നില്ലെന്ന് കാണിച്ച് ഒരു കൂട്ടം പൗരന്മാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ജനുവരി 21നാണ് പൊലിസ് അപേക്ഷ നിരസിച്ചത്. മജിസ്‌ട്രേറ്റ് കോടതിയും അവര്‍ക്ക് പ്രതിഷേധിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല.

തുടര്‍ന്ന് പൊലിസിന്റെയും മജിസ്‌ട്രേറ്റിന്റെയും നടപടിയെ ചോദ്യം ചെയ്ത് പ്രക്ഷോഭകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഔറംഗാബാദ് ഹൈക്കോര്‍ട്ട് ബെഞ്ച് പ്രക്ഷോഭകരോട് സമാധാനപരമായ രീതിയില്‍ പ്രക്ഷോഭം നയിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. സമാധാനപരമായി പ്രതിഷേധം സംഘടിപ്പിക്കുന്നത് രാജ്യദ്രോഹമല്ലെന്നും കോടതി അഭിപ്രായപ്പെടുകയായിരുന്നു.

Related Articles