Current Date

Search
Close this search box.
Search
Close this search box.

സി.എ.എ വിരുദ്ധ ഹര്‍ത്താല്‍: സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കള്‍ക്ക് സമന്‍സ്

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ നടത്തിയ ജനകീയ ഹര്‍ത്താലിന് പിന്തുണ അറിയിച്ച മത-രാഷ്ട്രീയ-സാംസ്‌കാരിക നായകര്‍ക്കെതിരെ കേരള പൊലിസിന്റെ സമന്‍സ്. ടി.ടി ശ്രീകുമാര്‍, ഡോ. ജെ ദേവിക, നാസര്‍ ഫൈസി കൂടത്തായി, കെ.കെ ബാബുരാജ്, എന്‍.പി ചെക്കുട്ടി, ഹമീദ് വാണിയമ്പലം തുടങ്ങി 46 പേര്‍ക്കാണ് കോഴിക്കോട് ടൗണ്‍ പൊലീസ് സമന്‍സ് അയച്ചത്.

ഹര്‍ത്താലുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് കോടതിയില്‍ ഹാജരാകണമെന്നാണ് സമന്‍സില്‍ പറയുന്നത്. 2019 ഡിസംബര്‍ 17നായിരുന്നു ജനകീയ ഹര്‍ത്താല്‍ എന്ന പേരില്‍ ഒരു വിഭാഗം രാഷ്ട്രീയ-സാംസ്‌കാരിക സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇതിനായി പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ വിവിധ മത-രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കള്‍ ഒപ്പുവെക്കുകയും ഹര്‍ത്താലിന് പിന്തുണ അര്‍പ്പിക്കുകയും ചെയ്തിരുന്നു. ഹര്‍ത്താലിനെ പിന്തുണച്ച 46 പേര്‍ക്കെതിരെയാണ് ഇപ്പോള്‍ പൊലിസ് സമന്‍സ് അയച്ചിരിക്കുന്നത്.

ഹര്‍ത്താലിന്റൈ പേരില്‍ പൊലിസ് അന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷമാണ് സമന്‍സ് അയക്കുന്നത്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം, പൗരത്വ സമരങ്ങള്‍ക്ക് എതിരായ കേസുകള്‍ പിന്‍വലിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചിരുന്നു.

പോര്‍ട്ടലില്‍ നിന്നുള്ള വാര്‍ത്തകള്‍ അറിയാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ…. https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles