Current Date

Search
Close this search box.
Search
Close this search box.

പൗരത്വ പ്രക്ഷോഭകര്‍ക്കെതിരായ കേസ്: സര്‍ക്കാര്‍ നിലപാട് വഞ്ചന: സോളിഡാരിറ്റി

കോഴിക്കോട്: കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരായ നടന്ന പ്രക്ഷോഭ പരിപാടികള്‍ക്കെതിരായി കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം രാഷ്ട്രീയ ഗിമ്മിക്ക് മാത്രമായിരുന്നെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടേറിയേറ്റ്.

പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെ നോട്ടീസ് വന്നുകൊണ്ടിരിക്കുന്നു എന്നത് സര്‍ക്കാറിന്റെ വഞ്ചനാത്മക നിലപാടാണ്. സര്‍ക്കാര്‍ സംഘ്പരിവാര്‍ പ്രീണന നയങ്ങള്‍ തിരുത്തണമെന്നും യോഗം കൂട്ടിച്ചേര്‍ത്തു. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലുള്‍പ്പെടെ സംസ്ഥാന ഭരണകൂടം സമാന കേസുകളില്‍ നടപടികള്‍ അവസാനിപ്പിച്ചിരിക്കെ കേരളത്തിലെ ഇടത് സര്‍ക്കാര്‍ സമരക്കാരെ ഒറ്റുകൊടുത്ത് കേന്ദ്ര ഗവണ്‍മെന്റിന്റെ ബി- ടീമായി മാറാനാണ് ശ്രമിക്കുന്നതെന്നും സോളിഡാരിറ്റി ആരോപിച്ചു.

Related Articles