Current Date

Search
Close this search box.
Search
Close this search box.

സംരംഭകരാവാന്‍ NIT ഒരുക്കുന്ന പരിശീലന കോഴ്‌സ്

കോഴിക്കോട്: സംസ്ഥാനത്തുടനീളം വിവിധ മേഖലകളില്‍ ധാരാളം സംരംഭകരെ നിര്‍മ്മിച്ചെടുത്ത National Institute of Technology- Technology Business Incubator (NIT- TBI) കോഴിക്കോട്, People’s Foundation മായി സഹകരിച്ച് നടത്തുന്ന രണ്ടാമത്തെ സംരംഭകത്വ പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. വൈവിധ്യമാര്‍ന്ന മേഖലകളില്‍ പ്രത്യേക ഊന്നല്‍ നല്‍കുന്ന 4 ആഴ്ച്ച നീണ്ടുനില്‍ക്കുന്ന പരിശീലന കോഴ്‌സ് ആലുവയിലാണ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 3 മുതല്‍ 28 വരെ (ശനി, ഞായര്‍ ഒഴികെ) എല്ലാ ദിവങ്ങളിലും ക്ലാസ്സുകള്‍ ഉണ്ടായിരിക്കും.

സവിശേഷതകള്‍..
BASIC ENTREPRENEURSHIP & SCHEMES OF ASSISTANCE,PROJECT PROFILES/ OPTIONS,PROJECT SELECTION & IT’S PREFEASIBILITY,DEVELOPMENT AND CONSOLIDATION OF BUSINESS IDEA,INTERACTION AND NETWORKING WITH SUCCESSFUL ENNTREPRENEURS,PROJECT REPORT AND BUSINESS PLAN PREPARATION,MARKETING STRATEGIES FOR BUSINESS DEVELOPMENT,MANAGEMENT INPUTS,TECHNICAL TRAINING/ INDUSTRIAL VISIT etc…

എന്‍.ഐ.ടി, ഐ.ഐ.എം ഫാക്കല്‍റ്റികള്‍, വിജയിച്ച സംരംഭകര്‍, ബിസിനസ്സ് കണ്‍സള്‍ട്ടന്റ്, മാര്‍ക്കറ്റിംഗ് എക്‌സ്‌പേര്‍ട്ട്, ചാര്‍ട്ടേര്‍ഡ് അകൗണ്ടന്റ്, കമ്പനി സെക്രട്ടറിമാര്‍ തുടങ്ങി 30ലധികം വിദഗ്ദ്ധരായ പരിശീലകര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് ( National Institute of Technology, Govt of India). ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന നിശ്ചിത എണ്ണം ആളുകള്‍ക്കാണ് അഡ്മിഷന്‍ നല്‍കുക. താല്‍പര്യമുള്ളവര്‍ താഴെ കാണുന്ന ലിങ്ക് വഴി റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് Contact – 9496365324/ 9946318054.

https://docs.google.com/forms/d/1W6nNtig7S1-8M3waBEb2E29lRegXTXE1gBlCpMw5d_g/edit

Related Articles