Current Date

Search
Close this search box.
Search
Close this search box.

മുര്‍സിയുടെ മരണം: സീസിയെ അറസ്റ്റ് ചെയ്യണമെന്ന് ബ്രിട്ടീഷ് അഭിഭാഷകര്‍

ലണ്ടന്‍: മുന്‍ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ മരണത്തില്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സീസിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ ഒരു കൂട്ടം അഭിഭാഷകര്‍ രംഗത്ത്. ഇക്കാര്യമാവശ്യപ്പെട്ട് ലണ്ടന്‍ പൊലിസില്‍ യു.കെ ലീഗല്‍ ചേംബര്‍ ക്രിമിനല്‍ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുര്‍സിക്കെതിരെ നടന്ന പീഡനങ്ങളിലും കൊലപാതകത്തിലും അന്വേഷണം നടത്തണമെന്നാണ് സംഘം ആവശ്യപ്പെട്ടിരിക്കുന്നത്.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി സീസി യു.കെയിലെത്തിയതിന് മുന്നോടിയായാണ് അഭിഭാഷക സംഘം പരാതി നല്‍കിയിരുന്നത്. ഈജിപ്ത് സര്‍ക്കാരിനും അതിന്റെ പോഷക ഘടകങ്ങള്‍ക്കുമെതിരെ നിലനില്‍ക്കുന്ന വിശ്വാസയോഗ്യമായ പീഡന ആരോപണങ്ങളാണുള്ളതെന്നും ഇതല്‍ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലിസ് തീവ്രവാദ വിരുദ്ധ കേസായി ഉത്തരവിടണമെന്നും ചേംബര്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

2013ല്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച മുര്‍സി ജയിലില്‍ കൊടിയ പീഡനങ്ങള്‍ നേരിട്ടിരുന്നുവെന്ന് യു.എന്‍ സ്വതന്ത്ര കമ്മിഷന്‍ പറഞ്ഞിരുന്നു. 2019 ജൂണ്‍ 17നാണ് മുര്‍സി കോടതിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ചത്.

Related Articles