Current Date

Search
Close this search box.
Search
Close this search box.

200 മീറ്റര്‍ ക്രെയിനിന് മുകളില്‍ കയറി ഫലസ്തീന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ബ്രിട്ടീഷ് ആക്റ്റിവിസ്റ്റ്

ലണ്ടന്‍: ഇസ്രായേല്‍ ഫലസ്തീനികള്‍ക്കു നേരെ നടത്തുന്ന ക്രൂരതകള്‍ക്കെതിരെയും ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ചും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വ്യത്യസ്ത രീതിയിലുള്ള പ്രതികരണങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

അത്തരത്തില്‍ വ്യത്യസ്തമായ ഒരു ഐക്യദാര്‍ഢ്യ പ്രകടനമാണ് ബ്രിട്ടനില്‍ നിന്നും 69കാരനായ നിക്ക് ജോര്‍ജസ് നടത്തിയത്. 200 മീറ്റര്‍ ഉയരത്തിലുള്ള ക്രെയിനിന് മുകളില്‍ കയറി ഫലസ്തീന്‍ പതാകയും വീശിയാണ് അദ്ദേഹം ഫലസ്തീന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചത്. ക്രെയിനിന് മുകളില്‍ നിന്നും സോഷ്യല്‍ മീഡിയയിലൂടെ തത്സമയ വീഡിയോയില്‍ അദ്ദേഹം ഫലസ്തീന് വേണ്ടി ശബ്ദിക്കുകയും ചെയ്തു. തെക്കന്‍ ലണ്ടനിലെ യു.എസ് എംബസിക്ക് സമീപമായിരുന്നു പ്രതിഷേധം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാല് മണിക്കാണ് അദ്ദേഹം ക്രെയിനിന് മുകളില്‍ കയറി പതാക ഉയര്‍ത്തിയത്.

ഫലസ്തീനെക്കുറിച്ച് ലോകത്തോട് പറയാന്‍ വേണ്ടിയാണ് ഞാന്‍ ഇതിന് മുകളില്‍ കയറിയത്. ഇസ്രായേല്‍ അധിനിവേശത്തിന്റെ അതിക്രമങ്ങള്‍ക്കും ഭീകരതകള്‍ക്കും സാക്ഷ്യം വഹിച്ച ആളാണ് ഞാനെന്നും ടവര്‍ ഫ്രെയിമില്‍ കയറിയ അദ്ദേഹം പറഞ്ഞു.

Related Articles