Current Date

Search
Close this search box.
Search
Close this search box.

ബ്രിട്ടനില്‍ ആദ്യമായി ഹിജാബ് ധാരിയായ ജഡ്ജി അധികാരത്തില്‍

ലണ്ടന്‍: ബ്രിട്ടന്റെ ചരിത്രത്തില്‍ ആദ്യമായി നീതിപീഠത്തിന്റെ തലപ്പത്ത് മുസ്‌ലിം വനിതയും. ഹിജാബ് ധാരിയായ ആദ്യത്തെ ജഡ്ജിയായി ഇതോടെ ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ് നാല്‍പ്പതുകാരിയായ റാഫിയ അര്‍ഷദ്. യു.കെയിലെ മിഡ്‌ലാന്റ് സര്‍ക്യൂട്ടില്‍ ഡെപ്യൂട്ടി ജില്ലാ ജഡ്ജ് ആയാണ് കഴിഞ്ഞ ദിവസം ഇവരുടെ നിയമനം. 17 വര്‍ഷമായി അഭിഭാഷക രംഗത്ത് പ്രവര്‍ത്തിക്കുന്ന റാഫിയ ഇസ്‌ലാമിക നിയമപ്രമാണങ്ങളിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.

ബ്രിട്ടന്റെ ബഹുസ്വരത ഊട്ടിയുറപ്പിക്കാനും എല്ലാവരുടെയും ശബ്ദം കേള്‍പ്പിക്കാനും ഈ പദവിയെ താന്‍ വിനിയോഗിക്കുമെന്ന് അവര്‍ പറഞ്ഞു. തങ്ങള്‍ മനസ്സില്‍ വിചാരിക്കുന്നത് എന്തും നേടാന്‍ കഴിയുമെന്ന്് നിങ്ങള്‍ മനസ്സിലാക്കണമെന്നും യുവാക്കളായ മുസ്‌ലിംകളോടായി അവര്‍ പറഞ്ഞു. 2001ല്‍ ഓക്‌സ്‌ഫോര്‍ഡ് ബ്രൂക്കേര്‍സ് സര്‍വകലാശാലയില്‍ നിന്നും നിയമത്തില്‍ ബിരുദം നേടിയ റാഫിയ 2003ല്‍ ലീഡ്‌സ് സര്‍വകലാശാലയില്‍ നിന്നും മാസ്റ്റേഴ്‌സ് ബിരുദവും സ്വന്തമാക്കി.

Related Articles