Current Date

Search
Close this search box.
Search
Close this search box.

എംബസി ജറൂസലേമിലേക്ക് മാറ്റുന്ന കാര്യം പുന:പരിശോധിക്കും: ബ്രസീല്‍

റിയോ ഡി ജെനീറോ: ബ്രസീലിന്റെ എംബസി തെല്‍ അവീവില്‍ നിന്നും ജറൂസലേമിലേക്ക് മാറ്റുന്ന കാര്യം പുന:പരിശോധിക്കുമെന്ന് പ്രസിഡന്റ് ഇലക്റ്റ് ജെയര്‍ ബൊല്‍സൊനാരോ പറഞ്ഞു. ബ്രസീല്‍ വിദേശകാര്യ മന്ത്രിയുമായി ഈജിപ്ത് നിശ്ചയിച്ച ചര്‍ച്ചയില്‍ നിന്ന് അവര്‍ പിന്മാറിയതിനെത്തുടര്‍ന്നാണ് ബ്രസീല്‍ തീരുമാനം മാറ്റുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ തെല്‍ അവീവില്‍ നിന്നും എംബസി ജറൂസലേമിലേക്ക് മാറ്റുമെന്ന് ബ്രസീല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇതുവരെ പരിഹരിച്ചിട്ടില്ലാത്ത ഒരു കാര്യത്തില്‍ ഇത്ര നേരത്തെ തീരുമാനമെടുക്കേണ്ട ആവശ്യമില്ല എന്നാണ് ബ്രസീല്‍ പ്രസിഡന്റ് കഴിഞ്ഞ ദിവസം പറഞ്ഞത്. തിങ്കളാഴ്ചയാണ് ഈജിപ്ത് ബ്രസീലുമായുള്ള ചര്‍ച്ച റദ്ദാക്കുന്നതായി പ്രഖ്യാപിച്ചത്.

Related Articles