Current Date

Search
Close this search box.
Search
Close this search box.

‘ബ്രാഹ്‌മണര്‍ രാജ്യം വിട്ടു പോവുക’; ജെ.എന്‍.യുവിലെ ചുമരുകളില്‍ മുദ്രാവാക്യങ്ങള്‍

ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ ലാലു നെഹ്‌റു സര്‍വകലാശാലയിലെ ചുമരുകളില്‍ ബ്രാഹ്‌മണ വിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതി. സ്േ്രപ പെയിന്റ് ഉപയോഗിച്ചാണ് ബ്രാഹ്‌മണിസം ഗോ ബാക്ക് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയത്. സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിന്റെ കെട്ടിടത്തിലെ വിവിധ ചുമരുകളിലാണ് ഇങ്ങനെ ചെയ്തത്.

സംഭവത്തെ അപലപിച്ച് കോളേജ് ഔദ്യോഗിക പ്രസ്താവനയിറക്കിയിട്ടുണ്ട്. സംഭവം വൈസ് ചാന്‍സലര്‍ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് സര്‍വകലാശാല പ്രസ്താവനയില്‍ പറഞ്ഞു.

വ്യാഴാഴ്ച ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ കെട്ടിടത്തിന്റെ നിരവധി ഭിത്തികളില്‍ ബ്രാഹ്‌മണ വിരുദ്ധ മുദ്രാവാക്യങ്ങളാല്‍ വികൃതമാക്കിയതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട ചിത്രങ്ങളുടെ ചുവരെഴുത്തില്‍ ബ്രാഹ്‌മണ, ബനിയ സമുദായാംഗങ്ങളോട് കാമ്പസും രാജ്യവും വിട്ടുപോകാന്‍ ആവശ്യപ്പെടുന്നതാണ്. ‘ഞങ്ങള്‍ നിങ്ങള്‍ക്കായി വരുന്നു’, ‘ഞങ്ങള്‍ നിങ്ങളോട് പ്രതികാരം ചെയ്യും’ എന്നിങ്ങനെയാണ് എഴുത്തുകള്‍.

ഫാക്കല്‍റ്റി അംഗങ്ങള്‍ക്ക് നല്‍കിയിട്ടുള്ള മുറികളുടെ വാതിലുകളിലെ മുദ്രാവാക്യങ്ങള്‍ ഹിന്ദുത്വ സംഘടനയായ രാഷ്ട്രീയ സ്വയംസേവക് സംഘിനെ പരാമര്‍ശിക്കുന്ന നിങ്ങള്‍ ‘ശാഖ’ യിലേക്ക് മടങ്ങൂ എന്നും ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, സംഭവത്തിന് പിന്നില്‍ ഇടതുപക്ഷമാണെന്ന് എ.ബി.വി.പി ആരോപിച്ചു. മുദ്രാവാക്യങ്ങള്‍ ഒറ്റരാത്രികൊണ്ട് എഴുതിയതാണെന്നും അക്രമികളെ തിരിച്ചറിയാന്‍ സഹായിക്കുന്ന ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍ ക്യാമറകള്‍ പ്രദേശത്ത് ഉണ്ടായിരുന്നില്ലെന്നും അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് പ്രസിഡന്റ് രോഹിത് കുമാര്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്വതന്ത്ര സമിതി രൂപീകരിക്കണമെന്ന് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ടീച്ചേഴ്സ് ഫോറം ആവശ്യപ്പെട്ടു. അക്കാദമിക് ഇടത്തെ ഭയപ്പെടുത്താനും ഭീഷണിപ്പെടുത്താനും നിരാശപ്പെടുത്താനും തരംതാഴ്ത്താനുമുള്ള സൂക്ഷ്മമായ അക്രമത്തിന്’ സമാനമാണ് സംഭവമെന്ന് ഫോറം വിശ്വസിക്കുന്നതായും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Related Articles