Current Date

Search
Close this search box.
Search
Close this search box.

‘ദേശീയ പതാക നിര്‍മിക്കുന്നത് മുസ്ലിംകള്‍’ പതാക ഉയര്‍ത്തുന്നതിനെതിരെ യതി നരസിംഹാനന്ദ്

ന്യൂഡല്‍ഹി: ദേശീയ പതാക നിര്‍മിക്കുന്നത് മുസ്ലിംകളാണെന്നും അതിനാല്‍ ഹര്‍ ഘര്‍ തിരംഗ ക്യാംപയിന്‍ ബഹിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ട് വിദ്വേഷ പ്രചാരണവുമായി സംഘ്പരിവാര്‍ സഹയാത്രികനായ യതി നരസിംഹാനന്ദ് രംഗത്ത്. വിവാദ പ്രസ്താവന നടത്തി, ഈ പ്രചാരണം ബഹിഷ്‌കരിക്കാന്‍ അദ്ദേഹം ഹിന്ദുക്കളോട് അഭ്യര്‍ത്ഥിച്ചു.

മുസ്ലിംകളുടെ കടയില്‍ നിന്നാണ് കൂടുതലും പതാക എത്തുന്നത്. ഈ പണം അവരുടെ കൈകളിലാണ് എത്തുന്നത്. മുസ്ലിംകള്‍ ആ പണം ഹിന്ദുക്കളെ കൊല്ലാനാണ് ഉപയോഗിക്കുന്നതെന്നുമുള്ള തീവ്ര വര്‍ഗ്ഗീയ പരാമര്‍ശങ്ങളാണ് അദ്ദേഹം നടത്തിയത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹത്തിന്റെ ആഹ്വാനം. നേരത്തെയും സമാനമായ വിവാദ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തി കുപ്രസിദ്ധിയാര്‍ജിച്ച ആളാണ് നരസിംഹാനന്ദ. ഗാസിയാബാദിലെ ദസ്‌നാ ദേവി ക്ഷേത്രത്തിലെ പുരോഹിതനാണ് ഇദ്ദേഹം.

‘ബംഗാളിലെ ഒരു മുസ്ലീം കമ്പനിക്കാണ് ത്രിവര്‍ണ്ണ പതാക നിര്‍മ്മിക്കാനുള്ള ഏറ്റവും വലിയ ഓര്‍ഡര്‍ ലഭിച്ചത്. സലാഹുദ്ദീന്‍ എന്ന മുസ്ലീമിന്റെ ഉടമസ്ഥതയിലുള്ള ബംഗാളിലെ ഒരു കമ്പനിക്ക് നല്‍കിയിട്ടുണ്ട്. ‘ഹര്‍ ഘര്‍ തിരംഗ’ പ്രചാരണം ഹിന്ദുക്കള്‍ക്കെതിരായ ഗൂഢാലോചന’

ഈ രാജ്യത്ത് ത്രിവര്‍ണ പതാകയുടെ പേരില്‍ വലിയ പ്രചാരണമാണ് നടക്കുന്നത്. ഹിന്ദുക്കളാണ് ലോകത്തിലെ ഏറ്റവും വലിയ കപടവിശ്വാസികള്‍. ഹിന്ദുക്കള്‍ മുസ്ലീങ്ങളെ സാമ്പത്തികമായി ബഹിഷ്‌കരിക്കണമെന്ന് അവര്‍ ആക്രോശിക്കുന്നു, എന്നാല്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം അവര്‍ മുസ്ലീങ്ങള്‍ക്ക് കരാറുകളും മറ്റും നല്‍കുന്നുവെന്നും തുടങ്ങിയ വിവാദ പരാമര്‍ശങ്ങളാണ് അദ്ദേഹം നടത്തിയത്.

Related Articles