Current Date

Search
Close this search box.
Search
Close this search box.

യെമന്‍ യുദ്ധം: സൗദി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനാവശ്യപ്പെട്ട് ഓണ്‍ലൈന്‍ ക്യാംപയിന്‍

സന്‍ആ: യെമനില്‍ സൗദിയുടെ നടക്കുന്ന ആഭ്യന്തര യുദ്ധത്തില്‍ പ്രതിഷേധിച്ച് സൗദിയുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനൊരുങ്ങി ഓണ്‍ലൈന്‍ ക്യാംപയിന്‍. വിവിധ അറബ് രാജ്യങ്ങളിലെ ആക്റ്റിവിസ്റ്റുകളാണ് സൗദിയെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് ഓണ്‍ലൈന്‍ ക്യാംപയിന്‍ ആരംഭിച്ചത്. യെമന്‍,ലബനാന്‍,ഫലസ്തീന്‍,ഇറാഖ്,തുനീഷ്യ,ഈജിപ്ത് തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആക്റ്റിവിസ്റ്റുകളാണ് ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്.

യു.എസ് പിന്തുണയില്‍ സൗദിയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി യെമനില്‍ നടക്കുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ചാണ് ഈ ക്യാംപയിന്‍ ആരംഭിച്ചത്. സൗദിയുടെ ഉത്പന്നങ്ങള്‍ വാങ്ങരുതെന്നാവശ്യപ്പെട്ടുള്ള ഒരു വീഡിയോയും ആക്റ്റിവിസ്റ്റുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

Related Articles