Current Date

Search
Close this search box.
Search
Close this search box.

പാകിസ്താന്റെയും ഇറാന്റെയും പൊതുവായ പ്രശ്‌നം അതിര്‍ത്തി സുരക്ഷ: റൂഹാനി

തെഹ്‌റാന്‍: അതിര്‍ത്തി രാജ്യമായ പാകിസ്താനോടുള്ള ബന്ധം കൂടുതല്‍ ശക്തമാക്കണമെന്ന് ആഹ്വാനം ചെയ്ത് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. ഇരു രാജ്യങ്ങളുടെ നേരിടുന്ന പൊതുവാസ പ്രശ്‌നം എന്നത് അതിര്‍ത്തി സുരക്ഷയാണ്. അതിര്‍ത്തി പ്രശ്‌നവും അഫ്ഗാന്‍ സമാധാന പ്രക്രിയയും ഇരു രാഷ്ട്രങ്ങളും ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും റൂഹാനിയുടെ ഓഫീസ് അറിയിച്ചു. ബുധനാഴ്ച ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ വെച്ച് റൂഹാനിയും പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

സുരക്ഷ എന്നത് ഇരു രാജ്യങ്ങളുടെയും പൊതുവായ ഒരു ആശങ്കയാണ്, ഇക്കാര്യത്തില്‍ ബന്ധങ്ങളില്‍ വികസനം അനിവാര്യമാണ്, അതിര്‍ത്തി കൈകാര്യം ചെയ്യുന്നതില്‍ അയല്‍ രാജ്യമായ പാകിസ്ഥാനുമായി സഹകരണം വര്‍ദ്ധിപ്പിക്കണമെന്നും ഇറാന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു.

പാകിസ്ഥാന്‍-ഇറാന്‍ അതിര്‍ത്തി ഏകദേശം 800 കിലോമീറ്റര്‍ (497 മൈല്‍) നീളമുണ്ട്. പ്രധാനമായും ഇറാനിയന്‍ സേനയെ ലക്ഷ്യം വച്ചുള്ള നിരവധി സുരക്ഷാ കേന്ദ്രങ്ങള്‍ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ബുധനാഴ്ച ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാരം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മൂന്നാമത്തെ അതിര്‍ത്തിയായ മാന്‍ഡ്-പിഷിന്‍ ഉദ്ഘാടനം ചെയ്തിരുന്നു.

 

Related Articles