കാബൂള്‍: തലസ്ഥാനമായ കാബൂളിന് പടിഞ്ഞാറ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസിന് നേരെയുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റോഡിന്റെ വശത്തില്‍ സ്ഥാപിക്കുകയോ ബസില്‍ ഘടിപ്പിക്കുകയോ ചെയ്ത സ്‌ഫോടകവസ്തുവാണ് സ്ഫ്‌ടോനത്തിന് കാരണമെന്ന് അഫ്ഗാന്‍ സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. കാബൂളിന് പടിഞ്ഞാറുള്ള സൈലോ മേഖലയിലെ ഗ്രാമവികസന മന്ത്രായലത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ ബസിലുണ്ടായിരുന്നു. ഈ വര്‍ഷം ഇതേ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ലക്ഷ്യംവെച്ചുള്ള രണ്ടാമത്തെ ആക്രമണമാണിത്.
ഒരാഴ്ച മുമ്പ്, രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ഹെറാതിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകുയം 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തിരുന്നു. 2021ല്‍ താലിബാന്‍ അധികാരത്തിലേറിയതിന് ശേഷം രാജ്യത്ത് സ്‌ഫോടനങ്ങള്‍ പൊതുവെ കുറവാണ്.
📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj