Current Date

Search
Close this search box.
Search
Close this search box.

ആമസോണിലെ തീയണക്കാന്‍ ജി 7 ഉച്ചകോടി വാഗ്ദാനം ചെയ്ത തുക നിരസിച്ച് ബ്രസീല്‍

റിയോ ഡി ജനീറോ: ആമസോണ്‍ മഴക്കാടുകളില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന തീയണക്കാന്‍ ജി7 രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത തുക നിരസിച്ച് ബ്രസീല്‍. ഫ്രാന്‍സില്‍ നടന്ന ജി7 ഉച്ചകോടിയില്‍ തീയണക്കാന്‍ 120 ബില്യണ്‍ ഡോളര്‍ സഹായം കൂട്ടായ്മ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ തുക വേണ്ടെന്നും ഇത് യൂറോപ്പില്‍ മരങ്ങള്‍ വെച്ച് പിടിപ്പിക്കാനായി വിനിയോഗിക്കാനുമായിരുന്നു ബ്രസീല്‍ പ്രസിഡന്റ് ജെയ്ര് ബോല്‍സനാരോയുടെ ഉപദേശം.

ബ്രിട്ടന്‍,കാനഡ,ഫ്രാന്‍സ്,.ജര്‍മനി,ഇറ്റലി,ജപ്പാന്‍,യു.എസ് എന്നീ രാജ്യങ്ങളാണ് 20 മില്യണ്‍ ഡോളര്‍ കാട്ടുതീയണക്കാന്‍ നല്‍കാന്‍ തയാറായത്. വാഗ്ദാനത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു, എന്നാല്‍ യൂറോപ്പിലെ വനനശീകരണത്തിന് എതിരെ ഈ തുക കൂടുതല്‍ പ്രസക്തമായി വിനിയോഗിക്കാമെന്നായിരുന്നു ബോല്‍സനാരോയുടെ പ്രതികരണം.

Related Articles