Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന് പിന്തുണ: എമ്മ വാട്‌സണ് പിന്തുണയുമായി ഹോളിവുഡും

വാഷിങ്ടണ്‍: ഫലസ്തീനെ പിന്തുണച്ച് പോസ്റ്റിട്ടതിന്റെ പേരില്‍ ഇസ്രായേല്‍ വിമര്‍ശനം നേരിട്ട ഹാരി പോര്‍ട്ടര്‍ ഫെയിം എമ്മ വാട്‌സണ് പിന്തുണയേറുന്നു. ഹോളിവുഡ്
താരങ്ങളാണ് ഇപ്പോള്‍ എമ്മക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. 40ലധികം പ്രമുഖ താരങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പിന്തുണ അറിയിച്ചത്. മാര്‍ക് റഫലോ, സൂസണ്‍ സറണ്ടന്‍, വിഗോ മോര്‍ടന്‍സണ്‍ തുടങ്ങിയ പ്രമുഖ താരങ്ങളും സംവിധായകരും ഇതില്‍ ഉള്‍പ്പെടുന്നു.

ഫലസ്തീന്‍ അവകാശങ്ങള്‍ക്കായി ഒരുമിച്ച് നില്‍ക്കുന്ന’ സാംസ്‌കാരിക ശൃംഖലയായ യു കെയിലെ ഫലസ്തീന്‍ കലാകാരന്മാര്‍ സംയുക്തമായി പുറത്തിറക്കിയ കത്താണ് എമ്മക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞാാഴ്ചയാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ എമ്മ ഫലസ്തീന് ഐക്യദാര്‍ഢ്യമര്‍പ്പിച്ചത്. ഫലസ്തീന്‍ അനൂകൂല റാലിയുടെ ചിത്രം ഷെയര്‍ ചെയ്ത എമ്മ ‘ഐക്യദാര്‍ഢ്യവും ഒരു ക്രിയയാണ്്’ എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഐക്യരാഷ്ട്രസഭയിലെ ഇസ്രായേല്‍ അംബാസഡറാണ് വാട്സന്റെ നിലപാടില്‍ പ്രതിഷേധം അറിയിച്ചത്.

‘നമ്മുടെ പോരാട്ടങ്ങളെല്ലാം യഥാര്‍ത്ഥ പോരാട്ടങ്ങളും ഐക്യദാര്‍ഢ്യവുമാണെന്ന് കരുതരുത്. നമ്മുടെ വേദനകളാണ് യഥാര്‍ത്ഥ വേദനകളെന്നും നമ്മുടെ പ്രതീക്ഷയും ഭാവിയുമാണെന്ന് കരുതരുത്’ എന്ന ഓസ്ട്രേലിയന്‍ ആക്റ്റിവിസ്റ്റ് സാറ അഹ്‌മദിന്റെ വാക്യവും എമ്മ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഐക്യദാര്‍ഢ്യത്തില്‍ പ്രതിബദ്ധതയും അധ്വാനവും ഉള്‍പ്പെടുന്നു. അതുപോലെ നമുക്ക് ഒരേ വികാരങ്ങളോ, സമാന ജീവിതങ്ങളോ, ഒരേ ശരീരങ്ങളോ ഇല്ലെങ്കില്‍പ്പോലും, നമ്മള്‍ പൊതുവായ നിലയിലാണ് ജീവിക്കുന്നതെന്ന തിരിച്ചറിവാണത്- പോസ്റ്റില്‍ പറയുന്നു. യു.എന്നിലെ ഇസ്രായേല്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്‍ ആണ് നടിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തത്.

Related Articles