Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ ബന്ധത്തിന് കൂടുതല്‍ രാഷ്ട്രങ്ങളെ പ്രേരിപ്പിക്കുമെന്ന് ബ്ലിങ്കന്‍

വാഷിങ്ടണ്‍: ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നതിന് കൂടുതല്‍ രാഷ്ട്രങ്ങളെ പ്രേരിപ്പിക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചതിന്റെ ഒന്നാം വാര്‍ഷികം അനുസ്മരിക്കുന്ന വെര്‍ച്വല്‍ പരിപാടിയില്‍ വെള്ളിയാഴ്ച സംസാരിക്കുകയായിരുന്നു ബ്ലിങ്കന്‍.

തന്റെ മുന്‍ഗാമി ഡൊണള്‍ഡ് ട്രംപിന്റെ വിജയകരമായ ശ്രമങ്ങളുടെ ഭാഗമെന്നോണം ഇസ്രായേലുമായി കൂടുതല്‍ രാഷ്ട്രങ്ങള്‍ ബന്ധം സ്ഥാപിക്കുന്നതിന് ബൈഡന്‍ ഭരണകൂടം  ഇടപെട്ടുകൊണ്ടിരിക്കുകയാണ്. യു.എ.ഇയും ബഹ്‌റൈനും ശേഷം മൊറോക്കോയും സുഡാനും കൊസോവോയും കഴിഞ്ഞ വര്‍ഷം ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചിരുന്നു. ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷം പരിഹരിക്കുന്നത് പദ്ധതിയില്‍ ഉള്‍പ്പെടുന്നില്ല. ഈജിപ്ത് 1979ലും ജോര്‍ദാന്‍ 1994ലും ഇസ്രായേലുമായി ബന്ധം സ്ഥാപിച്ച ഇതര അറബ് രാഷ്ട്രങ്ങളാണ്.

Related Articles