വാഷിങ്ടണ്‍: അപൂര്‍വമായെങ്കിലും ഇസ്രായേല്‍ ചെയ്തികളെ വിമര്‍ശിക്കുന്നതിന്റെ അവസാനത്തെ യു.എസ് ഉദാഹരണമാണ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ചൊവ്വാഴ്ചയിലെ പ്രതികരണം. കുടിയേറ്റം വ്യാപിപ്പിക്കല്‍, വീടുകള്‍ തകര്‍ക്കല്‍ ഉല്‍പ്പെടെയുള്ള ഇസ്രായേലിന്റെ നയങ്ങള്‍ ദ്വിരാഷ്ട്ര പരിഹാരത്തിന് ഭീഷണിയാണെന്ന് ആന്റണി ബ്ലിങ്കന്‍ ചൊവ്വാഴ്ച പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ‘ഇസ്രായേലുകാരും ഫലസ്തീനികളും തുല്യമായ സ്വാതന്ത്ര്യം, സുരക്ഷ, അവസരം, നീതി, അഭിമാനം എന്നിവ അനുഭവിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയെന്ന ശാശ്വത ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാന്‍ യു.എസ് പ്രതിജ്ഞാബദ്ധമാണ് ‘- ദ്വിരാഷ്ട്ര പരിഹാരമെന്ന ആശയം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നികൊണ്ട് ബ്ലിങ്കന്‍ പറഞ്ഞു.
അതേസമയം, ഇസ്രായേല്‍, അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമുള്ള ചൊവ്വാഴ്ചയിലെ പത്രസമ്മേളനത്തില്‍, ഇസ്രായേലിനോടുള്ള യു.എസിന്റെ ശക്തമായ പ്രതിബദ്ധത ബ്ലിങ്കന്‍ ഊന്നിപ്പറഞ്ഞു. ‘കുടിയേറ്റം വ്യാപിപ്പിക്കല്‍, അനധികൃത സൈനിക താവളങ്ങള്‍ നിയമവിധേയമാക്കുക, വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള നീക്കങ്ങള്‍, ജറൂസലമിലെ പുണ്യസ്ഥലങ്ങളിലെ ചരിത്രപരമായ സാഹചര്യത്തിന് പ്രതിബന്ധമുണ്ടാക്കുക, വീടുകള്‍ പൊളിക്കല്‍, കുടിയൊഴിപ്പിക്കല്‍, അക്രമത്തിനുള്ള പ്രേരണയും സമ്മതവും തുടങ്ങിയ കാര്യങ്ങളില്‍ മാത്രം പരിമിതപ്പെടുത്താതെ ഈ ലക്ഷ്യം പ്രാപ്യമാക്കുന്നതില്‍ നിന്ന് തടയുന്ന എന്തിനെയും യു.എസ് എതിര്‍ക്കുന്നത് തുടരും’ -ബ്ലിങ്കന്‍ കൂട്ടിച്ചേര്‍ത്തു.
ഫലസ്തീനികള്‍ക്കെതിരെയുള്ള പീഡനങ്ങളും അതിക്രമങ്ങളും അവസാനിപ്പിക്കാന്‍ ഇസ്രായേലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ദീര്‍ഘനാളായ യു.എസിനോട് മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്. ഓരോ വര്‍ഷവും ഇസ്രായേലിന് 3.8 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായമാണ് യു.എസ് നല്‍കുന്നത്. ഒരേ സമയം ഇസ്രായേലിനെ വിമര്‍ശിക്കുകയും ഫലസ്തീനെ പിന്തുണയ്ക്കുകയും ചെയ്യുന്ന യു.എസിന്റെ നീക്കം കാപട്യമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.
📱 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL