India TodayNews

അന്ധനായ ഇമാമിനെയും ഭാര്യയെയും പളളിക്കകത്ത് വെച്ച് വെട്ടിക്കൊലപ്പെടുത്തി

ന്യൂഡല്‍ഹി: ഹരിയാനയിലെ സോനിപത്തില്‍ അന്ധനായ പള്ളി ഇമാമിനെയും ഭാര്യയെയും പള്ളിയില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തി. ഞായറാഴ്ച പുലര്‍ച്ചെയാണ് മുഹമ്മദ് ഇര്‍ഫാന്‍ (40) ഭാര്യ യാസ്മിന്‍ (25) എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ പള്ളിയോട് ചേര്‍ന്ന മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്.

സോനിപത്തിലെ ഗന്നൂര്‍ താലൂക്കിലെ മാലിക് മാജരി ഗ്രാമത്തിലെ പള്ളിയിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്. ഇരുവരും ഉറങ്ങിക്കിടക്കുന്ന സമയത്താണ് കൊലപാതകം നടന്നത്. അതേസമയം, പ്രതികളെന്ന് സംശയിക്കുന്ന നാലു പേരെ പൊലിസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചു.

രണ്ടു ദിവസം മുന്‍പ് പള്ളിയുടെ മതിലിന് സമീപം ഒരു സംഘം മദ്യപിച്ചതിനെ ഇമാം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് നാലംഘ മദ്യപ സംഘം കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഇവരാകാം കൊലപാതകത്തിന് പിന്നിലെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. ഇക്കാര്യം പൊലിസിനോട് പറഞ്ഞിട്ടും അവര്‍ കേസെടുക്കാന്‍ തയാറായില്ലെന്നും ആക്ഷേപമുണ്ട്.

ശനിയാഴ്ച രാത്രി 11നും പുലര്‍ച്ചെ 4.30നുമാണ് സംഭവം നടന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ച സുബ്ഹിക്ക് പള്ളിയിലെത്തിയ ഗ്രാമവാസികളെ ഇമാമിനെ കാണാതായതിനെത്തുടര്‍ന്ന് റൂമിലെത്തി അന്വേഷിച്ചത്. ഈ സമയം രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു ഇരുവരും. കൊല്ലപ്പെട്ട യാസ്മിന്‍ ഭിന്നശേഷിക്കാരിയാണ്. ഇരുവരും തമ്മില്‍ കഴിഞ്ഞ വര്‍ഷമാണ് വിവാഹം കഴിച്ചത്.

Facebook Comments
Show More

Related Articles

Close
Close